India

“ഹിന്ദി അടിച്ചേൽപ്പിക്കുന്നു”; നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാൻ ആകില്ലെന്നും രഞ്ജന നാച്ചിയാർ വ്യക്തമാക്കി. […]

India

എംഎൽഎ സ്ഥാനം രാജിവച്ച് ​ഗുജറാത്തിലെ ബിജെപി നേതാവ് കേതൻ ഇനാംധാർ

വഡോദര: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎൽഎ സ്ഥാനം രാജിവച്ച് ​ഗുജറാത്തിലെ ബിജെപി നേതാവ് കേതൻ ഇനാംധാർ. മനഃസാക്ഷിയ്ക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും ആത്മാഭിമാനത്തെക്കാൾ വലുതല്ല മറ്റൊന്നും എന്നും അദ്ദേഹം രാജിയെക്കുറിച്ച് പ്രതികരിച്ചു. എന്തെങ്കിലും സമ്മർദ്ദത്തിൻ്റെ പുറത്തല്ല തൻ്റെ രാജിയെന്നും വഡോദരയിലെ ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കേതൻ ഇനാംധാർ പറഞ്ഞു. […]

India

ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ നാടകങ്ങൾ; കോൺഗ്രസ് മന്ത്രി രാജിവെച്ചു

ഷിംല : ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ നാടകങ്ങൾ.  കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച ബിജെപിക്ക് തിരിച്ചടി.  14 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.  പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെന്‍റ് ചെ്യതത്.  നിയസഭയില്‍ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ നപടി.  […]

India

ബിഹാറില്‍ മഹാസഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇതോടെ ആർജെഡി-ജെഡിയു- കോൺഗ്രസ് സഖ്യസർക്കാർ താഴെ വീണു. ബിജെപി- ജെഡിയു സഖ്യ സർക്കാർ ഇന്നു തന്നെ അധികാരമേൽക്കുമെന്നുമാണ് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ബിഹാറിലേക്ക് തിരിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നുമണിയോടെ നഡ്ഡ പട്നയിലെത്തിച്ചേരും. വൈകീട്ട് […]

Keralam

സിറോ മലബാർ സഭ അധ്യക്ഷസ്ഥാനത്തുനിന്ന് മാറി ആലഞ്ചേരി; ആന്‍ഡ്രൂസ് താഴത്തിനും സ്ഥാനചലനം

സിറോ മലബാർ സഭ അധ്യക്ഷസ്ഥാനത്തുനിന്ന് മാറി ജോർജ് ആലഞ്ചേരി. രാജിക്കത്ത് നേരത്തെ നൽകിയിരുന്നതായും ഇപ്പോൾ മാർപാപ്പ അംഗീകരിച്ചതായും ജോർജ് ആലഞ്ചേരി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ആർച്ച് ബിഷപ്പ് സ്ഥാനമേൽക്കുന്നത് വരെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്‌മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കും. അതിരൂപത അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനും […]

District News

കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജി വെച്ചു

കോട്ടയം: കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജി വെച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് പേരാണ് രാജി വെച്ചത്. 13 അംഗ ഭരണ സമിതിയിൽ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപർക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബാങ്കിൽ വലിയ […]

India

ബി ജെ പി നേതാവും തമിഴ് നടിയുമായ ഗൗതമി പാർട്ടിയിൽനിന്ന് രാജിവച്ചു

ബി ജെ പി നേതാവും തമിഴ് നടിയുമായ ഗൗതമി ടാഡിമല്ല പാർട്ടിയിൽനിന്ന് രാജിവച്ചു. ജീവിതത്തിൽ ബുദ്ധിമുട്ട് നേരിട്ട സമയത്ത് ബി ജെ പിയിൽനിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് രാജി. 25 വർഷം മുമ്പ് ബി ജെ പിയോടൊപ്പം ചേർന്നത് രാഷ്ട്രനിർമാണത്തിനായി പ്രവർത്തിക്കണമെന്ന ആഗ്രഹംമൂലമാണ് വലിയ വിഷമത്തിലാണ് രാജിവയ്ക്കാനുള്ള […]

India

ശരദ് പവാർ എൻസിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനവുമായി ശരദ് പവാര്‍

മുംബൈ∙ ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. ആരാവും ഇനി പാര്‍ട്ടിയെ നയിക്കുകയെന്ന് അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. 1999 ൽ എൻസിപി രൂപീകരിച്ച നാൾ മുതൽ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു ശരദ് പവാർ. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയേയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍ക്കാരിനു രൂപം നല്‍കി ബിജെപിക്കു വൻ […]

World

ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു

യുകെ ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവച്ചു. ജീവനക്കാരോട് അപകീർത്തികരമായി പെരുമാറിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണു രാജി. നേരത്തെയും ഡൊമനിക് റാബിന്‍റെ പെരുമാറ്റത്തെക്കുറിച്ചു പരാതികൾ ഉയർന്നിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന പല വിഭാഗങ്ങളിലുള്ളവരും പരാതികളുമായി രംഗത്തെത്തി. ഇതിനെത്തുടർന്നാണു എംപ്ലോയ്മെന്‍റ് ബാരിസ്റ്ററായിരുന്ന ആദം ടോളിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനിടയിലാണു […]

No Picture
Sports

ഒളിക്യാമറ വിവാദം; ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു

ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചു. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത് വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് രാജി. ടി20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ […]