India

ബിജെപിക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം

ബിജെപിക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം. രത്തൻ ശാർദ ഓർ​ഗനൈസറിൽ എഴുതിയ ലേഖനത്തിലാണ് ബിജെപിക്ക് വിമർശനം. ജനങ്ങളുടെ ശബ്ദം കേൾക്കാൻ ബിജെപി നേതാക്കൾ ശ്രമിച്ചിട്ടില്ലെന്നും മോദിയുടെ വ്യക്തിപ്രഭാവത്തിൽ മതിമറന്നെന്നും ലേഖനത്തിൽ വിമർശനം. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെടുത്ത ഓരോ തീരുമാനങ്ങളും തെറ്റിപ്പോയെന്ന് നിരത്തിക്കൊണ്ടാണ് വിമർശനം. മഹാരാഷ്ട്രയിൽ അജിത് പവാറിനെ മുന്നണിക്കൊപ്പം ചേർത്തത് […]

India

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശത്തിൽ പ്രതിരോധത്തിലായി ബിജെപി

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശത്തിൽ പ്രതിരോധത്തിലായി ബിജെപി. പരാമർശം നരേന്ദ്ര മോദിക്കുള്ള വിമർശനമെന്ന് കോൺഗ്രസ് പ്രതികരിച്ചു. മണിപ്പൂരിൽ പോകാത്ത മോദി ആർഎസ്എസ് മേധാവിയുടെ വാക്കുകൾ കേൾക്കുമോ എന്ന് ജയ്‌റാം രമേശ് ചോദിച്ചു. മണിപ്പൂരിൽ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആർഎസ്എസിന്റെ ആവശ്യമെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. […]

India

ഭരണത്തിലേറിയാല്‍ പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ബിജെപി പദ്ധതി; രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ബിജെപിയുടെ പദ്ധതിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ആര്‍എസ്എസിൻ്റെ ശതാബ്ദി വര്‍ഷമായ 2025ഓടെ ബിജെപി സംവരണം ഇല്ലാതാക്കുമെന്നും അദ്ദേഹം ആരോപിച്ചു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. 2025ഓടെ […]

Keralam

ബ്രിട്ടീഷുകാരില്‍ നിന്ന് മോചിതരായത് ആര്‍എസ്എസിന് കീഴില്‍ ആകാനല്ല; രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. രാജ്യം ബ്രിട്ടീഷുകാരില്‍ നിന്നും മോചനം നേടിയത് ആര്‍എസ്എസുകാരുടെ കീഴില്‍ ആകാനല്ല. സാധാരണക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. അതാണ് ബിജെപിയുമായുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടില്‍ റോഡ് ഷോയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു […]

India

പ്രചാരണ സമ്മേളനത്തിനിടെ ആർഎസ്എസ് നേതാവ് കോൺഗ്രസിൽ ചേർന്നു

ബെം​ഗളൂരു: ‌ബാ​ഗൽക്കോട്ടയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി സംയുപക്ത പാട്ടീലിൻ്റെ സമ്മേളനത്തിൽ പങ്കെടുക്കവേ ആർഎസ്എസ് നേതാവ് കോൺ​ഗ്രസിൽ ചേർന്നു. 30 വർഷമായി ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിംഗബസപ്പയും അനുയായികളുമാണ് ആർഎസ്എസ് വിട്ട് കോൺ​ഗ്രസിൽ ചേർന്നത്.  ആർഎസ്എസ് വേഷത്തിലെത്തിയാണ് നിംഗബസപ്പ കോൺ​ഗ്രസിൽ ചേർന്നത്. പ്രചാരണ സമ്മേളനത്തിനിടെ കോൺ​ഗ്രസിൻ്റെ തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറുന്നതായി […]

Keralam

ദി കേരള സ്റ്റോറി; ആർ എസ് എസിൻ്റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം: ദി കേരള സ്റ്റോറി കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണെന്നും ആർ എസ് എസിൻ്റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ രൂപതകൾ സിനിമ പ്രദർശിപ്പിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരള സ്റ്റോറിയിൽ ആർഎസ്എസിന് കൃത്യമായ അജണ്ഡയുണ്ട്. ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തിവെച്ചിരിക്കുന്നവരാണ് ആർഎസ്എസുകാർ. ജർമ്മനിയിൽ […]

India

പാകിസ്ഥാനി ഹിന്ദുക്കള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ആര്‍എസ്എസ് പോഷക സംഘടന

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് രാജസ്ഥാനിലെ ആര്‍എസ്എസ് പോഷക സംഘടന. സീമാജന്‍ കല്യാണ്‍ സമിതിയുടെ ജോധ്പൂര്‍ യൂണിറ്റാണ് പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദു കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിൻ്റെ പോഷക സംഘടനയാണ് […]

Keralam

മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് സ്വാഡ് അംഗമായിരുന്നു ഷെഫീക്കെന്ന് എൻഐഎ പറയുന്നു. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. കഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് […]