
2025ലെ നഷ്ടം നികത്തി രൂപ; ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടം; കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് ആയിരം പോയിന്റ് മുന്നേറി
മുംബൈ: തുടര്‍ച്ചയായ ഏഴാം ദിവസവും ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. 31 പൈസയുടെ നേട്ടത്തോടെ 85.67 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആഭ്യന്തര വിപണിയിലെ കുതിപ്പ് ആണ് രൂപയ്ക്ക് നേട്ടമായത്. 2025ല്‍ ഇതുവരെയുള്ള നഷ്ടത്തില്‍ നിന്ന് കരകയറിയിരിക്കുകയാണ് രൂപ. ഇന്ന് 85.93 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. […]