Business

ബജറ്റിന് പിന്നാലെ തകർന്ന് ഓഹരി വിപണി; രൂപയുടെ മൂല്യത്തിനും ഇടിവ്

നരേന്ദ്രമോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് പിന്നാലെ രാജ്യത്തെ ഓഹരി വിപണികളില്‍ തകര്‍ച്ച. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള മൂലധന നേട്ട നികുതി 10ല്‍ നിന്ന് 12.5 ശതമാനമാക്കിയ പ്രഖ്യാപനമാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് 20 ശതമാനമാണ് ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക്. […]