
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മൂന്ന് മലയാളികളെ മനുഷ്യക്കടത്തിന് ഇരയാക്കി
തിരുവനന്തപുരം: റഷ്യയ്ക്കു വേണ്ടി യുക്രെയ്നുമായി യുദ്ധം ചെയ്യാനായി മൂന്ന് മലയാളികളെ മനുഷ്യക്കടത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തല്‍. അഞ്ചുതെങ്ങ് സ്വദേശിയായ പ്രിൻസ് സെബാസ്റ്റ്യന് യുദ്ധത്തിലും മൈൻ സ്ഫോടനത്തിലും കാലിന് മാരകമായി പരിക്കേറ്റ് ചികിത്സയിലാണ്. പ്രിൻസിനൊപ്പം തട്ടിപ്പിനിരയായ വിനീത്, ടിനു എന്നിവർ യുക്രെയ്ൻ യുദ്ധമുഖത്താണെന്നും മൂന്നുപേരെയും നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് ഇവരുടെ വീട്ടുക്കാരുടെ ആവശ്യം. […]