
റഷ്യൻ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രത്തിന്‍റെയും ചർച്ചകളുടെയും വഴിതേടണമെന്നും മോദി അഭ്യർഥിച്ചു. ഇരുനേതാക്കളും ടെലിഫോണിൽ നടത്തിയ ചർച്ചയിലാണു മോദിയുടെ അഭിനന്ദനവും അഭ്യർഥനയും. ആഗോള, പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവച്ച നേതാക്കൾ ഇന്ത്യ- റഷ്യ സഹകരണത്തിലെ […]