Keralam

അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ചു

ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ച് പോലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവെച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകും. ഇക്കാര്യം കേസിലെ പരാതിക്കാരനായ […]

Keralam

ശബരിമലയില്‍ ദര്‍ശന സമയത്തില്‍ മാറ്റം; നട തുറക്കുക രാവിലെ അഞ്ചിന്

പത്തനംതിട്ട: ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് മാറ്റം വരുത്തിയത്. ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. പകല്‍ ഒന്നിന് നട അടയ്ക്കും. വൈകീട്ട് 4ന് നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി […]

Keralam

മീനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയില്‍ അഗ്‌നിപകരും. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തര്‍ക്ക് മേല്‍പാലം കയറാതെ നേരിട്ട് കൊടിമരച്ചുവട്ടില്‍ നിന്ന് […]

Keralam

സന്നിധാനത്ത് ദർശന സമയക്രമത്തിൽ മാറ്റം; വെളളിയാഴ്ച നടപ്പിൽ വരും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുതിയ സമയക്രമങ്ങളുമായി ദേവസ്വം ബോർഡ്. ഇനി സന്നിധനത്ത് ശ്രീകോവിലിന് മുൻപിൽ ചെന്നുളള ദർശന രീതി വെളളിയാഴ്ച മുതൽ ആരംഭിക്കും. ഭക്തർക്ക് ഒന്നോ രണ്ടോ സെക്കൻഡുകൾ മാത്രം ദർശനം ലഭിക്കുന്ന രീതിയിൽ നിന്ന് മാറി വെളളിയാഴ്ച മുതൽ 20 സെക്കൻഡുകളോളം ദർശനം ലഭിക്കുന്ന രീതിയാണ് പുതിയ സമയക്രമം.ഇരുമുടിയുമായി […]

Keralam

അയ്യപ്പദർശനം; ശബരിമലയിൽ പുതിയ ക്രമീകരണത്തിന് ​ദേവസ്വം ബോർഡ് അനുമതി

തിരുവനന്തപുരം: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്നവർക്ക് കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കൽപ്പുര വഴി നേരേയെത്തി അയ്യപ്പദർശനത്തിനുള്ള ക്രമീകരണം ഒരുക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗത്തിന്റെതാണ് തീരുമാനം. ശബരിമലതന്ത്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാർച്ച് 14 മുതൽ പുതിയ ക്രമീകരണം നടപ്പാക്കും. കൊടിമരച്ചുവട്ടിൽ നിന്ന് ഫ്ലൈഓവറിലൂടെ കടത്തിവിട്ട് ദർശനം നൽകുന്നതാണ് നിലവിലെ രീതി. […]

Keralam

നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ്, മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാം; കുംഭമാസ പൂജകൾക്കായി ക്രമീകരണം ഒരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല കുംഭമാസ പൂജകൾക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് […]

Keralam

‘ശബരിമല മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രം; ആഗോള അയ്യപ്പ സംഗമം നടത്തും; 50ലധികം രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യം’: പി എസ് പ്രശാന്ത്

ഇത്തവണത്തെ മണ്ഡല-മകരവിളക്ക് സീസണ്‍ നൂറു ശതമാനം വിജയമെന്നും സുഖകരമായി എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചുവെന്നും അദ്ദേഹം അദ്ദേഹം അദ്ദേഹം അറിയിച്ചു. ഇത്തവണ 55 ലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തി. അഞ്ചര […]

Keralam

റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബി.ഒ ടി മാതൃകയിലാണ് നിർമ്മാണം. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 53 ലക്ഷം തീർത്ഥാടകർ സീസണിൽ മല ചവിട്ടി. 10 ലക്ഷം […]

Keralam

മകരവിളക്ക് തീർത്ഥാടനം; ശബരിമലയിൽ തിരക്ക് വർധിക്കുന്നു, സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം

മകരവിളക്കിന് മൂന്ന് ദിവസം ബാക്കി നിൽക്കെ ശബരിമലയിൽ തിരക്ക് വർധിക്കുന്നു. ഇന്നലെയും തൊണ്ണൂറായിരത്തോളം തീർത്ഥാടകർ ദർശനം നടത്തി. മകരവിളക്ക് ദർശനം മുന്നിൽ കണ്ട് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന തീർത്ഥാടകർ വിരി വെച്ച് സന്നിധാനത്ത് തങ്ങി തുടങ്ങി. നാളെ മുതൽ ചൊവ്വാഴ്ച വരെ മുക്കുഴി കാനന പാത വഴി തീർത്ഥാടകരെ […]

Keralam

മകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയം പുനഃക്രമീകരിച്ചു

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിൽ മാറ്റം. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുനഃക്രമീകരിച്ചു.സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നേരത്തെ 1 മണി വരെയായിരുന്നു പ്രവേശന സമയം. അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയായി […]