സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 74,974 പേർ
സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക് തുടരുകയാണ്. ഇന്നലെ രാത്രി 9 മണി വരെ 74,974 പേര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്. അതില്‍ 13,790 പേര്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയവരാണ്. അത്താഴ പൂജ കഴിഞ്ഞപ്പോള്‍ പതിനെട്ടാം പടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് നീണ്ടു. […]