Keralam

ഗുരുതര വീഴ്‌ച; ശബരിമലയിലെ നടവരവ് സ്വർണം സ്‌ട്രോങ് റൂമിലെത്തിച്ചത് ഇന്നലെ

ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെയാണ്. നടയടച്ചതിനുശേഷം […]

Keralam

ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം

ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം. ഈ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 351 കോടി വരുമാനമായി ലഭിച്ചതായി ബോർഡ് പ്രസിഡന്റ് അഡ്വ. അനന്ത ഗോപൻ അറിയിച്ചു. നാണയങ്ങളിൽ നാലിലൊന്ന് ഭാഗം മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ. നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർക്ക് വിശ്രമം നൽകാനാണ് ദേവസ്വം ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. […]

Keralam

ഭക്തിസാന്ദ്രമായി ശബരിമല; മകരജ്യോതി ദര്‍ശിച്ച് പതിനായിരങ്ങള്‍

ഭക്തസഹസ്രങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദർശനം. സന്നിധാനത്തും മറ്റ് കേന്ദ്രങ്ങളിലും അയ്യപ്പ ഭക്തർ ശരണവിളികളോടെ ജ്യോതി കണ്ടു. ശബരിമലയിൽ മാത്രം ഒരു ലക്ഷത്തിലേറെ പേർ കാത്തിരുന്നു. ശരംകുത്തിയിൽ എത്തി ദേവസ്വം പ്രതിനിധികൾ തിരുവാഭരണ സംഘത്തെ സ്വീകരിച്ചു. മൂന്ന് തവണ മകരജ്യോതി മിന്നി തെളിഞ്ഞപ്പോള്‍ പൂങ്കാവനത്തിലെ പര്‍ണശാലകളില്‍ നിന്നു ശരണം […]

Keralam

മകരവിളക്കിന് ഒരുങ്ങി സന്നിധാനം

ഭക്തജനങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകാന്‍ മകരജ്യോതി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനുവരി 14 ശനിയാഴ്ചയാണ് മകരവിളക്ക്. ജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വെള്ളിയാഴ്ച നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടര്‍ന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകള്‍ തന്ത്രി കണ്ഠരര് രാജീവരുടെ […]

District News

കാൽനടയാത്രക്കാരായ തീര്‍ഥാടകര്‍ക്ക് അതീവ സുരക്ഷാ മുൻകരുതലുകൾ ഒരുക്കി കോട്ടയം ജില്ലാ പോലീസ്

ശബരിമല  തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പോലീസ്. ഇതിനായി റോഡിലൂടെയും കാനന പാതയിലൂടെയും  കാൽ നടയായി സഞ്ചരിക്കുന്ന അയ്യപ്പന്മാർക്കായി നിശ്ചിത സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ റിഫ്ലക്റ്റിംഗ് സ്റ്റിക്കറുകൾ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തീർത്ഥാടകർ ധരിച്ചിരിക്കുന്ന കറുത്ത വസ്ത്രങ്ങൾ രാത്രിയിൽ […]

No Picture
Keralam

അയ്യപ്പ സന്നിധിയിൽ നാദവിസ്മയം തീർത്ത് ശിവമണി

അയ്യപ്പ സന്നിധിയിൽ നാദവിസ്മയം തീർത്ത് ഡ്രം മാന്ത്രികൻ ശിവമണി. കഴിഞ്ഞ മൂന്നു വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയിൽ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്. ശംഖുവിളിയോടെ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ രാത്രി 10 മണിയോടെയാണ് സംഗീത വിരുന്ന് നടന്നത്. ശിവമണിക്ക് ഒപ്പം ഗായകൻ […]

No Picture
Keralam

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; 4 ദിവസത്തിനിടെ എത്തിയത് രണ്ടേമുക്കാല്‍ ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും ഒഴിവായപ്പോള്‍ ശബരിമലയില്‍  വന്‍ ഭക്തജനത്തിരക്ക്. മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ ശബരിമലയിലെത്തിയത് രണ്ടേമുക്കാല്‍ ലക്ഷം തീര്‍ത്ഥാടകരാണ്. നിയന്ത്രണങ്ങള്‍ എല്ലാം മാറിയതോടെ വലിയ ഭക്തജന പ്രവാഹം ആണ് സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്നാണ് ഭക്തര്‍ അയ്യപ്പ ദര്‍ശനം നേടുന്നത്.  നട തുറന്ന ആദ്യ […]

No Picture
Keralam

കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി; ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി ​കെ ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. വൈക്കം സ്വദേശിയായ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. രാവി​ലെ 7.30 ന് ഉഷപൂജയ്‌ക്ക് ശേഷമാണ് പുതിയ ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടന്നത്. അടുത്ത […]

No Picture
Keralam

ശബരിമല യാത്രയ്ക്ക് തടസ്സമില്ല; തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങരുത്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് […]