അതിരമ്പുഴ മാറാമ്പ് സെന്റ് ജോസഫ്‌സ് ചാപ്പലിൽ വി. യൗസേപ്പിതാവിന്റെ തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
അതിരമ്പുഴ: അതിരമ്പുഴ മാറാമ്പ് സെന്റ് ജോസഫ്‌സ് ചാപ്പലിൽ വി. യൗസേപ്പിതാവിന്റെ തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് മാറാമ്പ് ജംഗ്ഷനിലേയ്ക്ക് പ്രദക്ഷിണം നടന്നു. മുത്തുക്കുടകളും മെഴുകു തിരികളുമേന്തി വിശ്വാസികൾ ഭക്തിപൂർവ്വം പ്രദക്ഷിണത്തിൽ പങ്കെടുത്തു. ബാൻഡ് സെറ്റിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും […]