Keralam

‘തന്റേടത്തോടെ ഇങ്ങനെയൊരു സിനിമ നിര്‍മിച്ച പൃഥ്വിരാജിന് അഭിവാദ്യങ്ങള്‍ ‘ ; സജി ചെറിയാന്‍

കേരളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ നിന്ന് വ്യത്യസ്തമാണ് എംപുരാന്‍ എന്ന സിനിമയെന്ന് സജി ചെറിയാന്‍. സാമൂഹ്യമായ പല പ്രശ്‌നങ്ങളെ കുറിച്ചും ഈ സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും കലാകാരന്‍മാര്‍ക്ക് സാമൂഹ്യ പ്രശ്‌നങ്ങളെ വിമര്‍ശിക്കാനും സമൂഹത്തിലേക്ക് എത്തിക്കാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനത്തിന്റെ ഭാഗമായി ആരെങ്കിലും തിരുത്തുമെങ്കില്‍ തിരുത്തുക എന്നതാണ് അതിന്റെ ലക്ഷ്യം. നമ്മുടെ […]

Keralam

ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പ് മുസ്ലീം മത പ്രാര്‍ഥന; ഭരണഘടനാ ലംഘനമെന്ന് ബിജെപി

ആലപ്പുഴ: കായംകുളം നഗരസഭയിലെ 43ാം വാര്‍ഡില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത നഗര ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മുസ്ലിം മത പ്രാര്‍ത്ഥന നടത്തിയത് വിവാദത്തില്‍. വാര്‍ഡ് കൗണ്‍സിലറായ മുസ്ലിം ലീഗിലെ നവാസ് മുണ്ടകത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനത്തിന് […]

Keralam

‘കുട്ടികളിലെ പുകവലി നല്ല ശീലമല്ല, അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല’; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്‌സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം ബി രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനാണ് എക്സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സജി ചെറിയാന്‍ എന്ത് പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താൻ അതിന്റെ മറുപടിയായിട്ടല്ല ഇത് പറയുന്നതെന്നും […]

Keralam

‘വേദിയില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞിട്ടും പരിപാടി നിര്‍ത്തി വയ്ക്കാന്‍ പറയാത്ത ആ കരുതല്‍ ഉണ്ടല്ലോ സാര്‍’; സജി ചെറിയാനെതിരെ അബിന്‍ വര്‍ക്കി

ഉമ തോമസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. വേദിയില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് ഗണ്‍മാന്‍ പറഞ്ഞിട്ടും പരിപാടി നിര്‍ത്തിവയ്ക്കാന്‍ പറയാത്തതിനെതിരെയാണ് വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. അപകടത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. കുറിപ്പ് ഇങ്ങനെ ഈ ദൃശ്യങ്ങള്‍ പോസ്റ്റ് […]

Keralam

‘കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ പിഴവില്ല; വീഴ്ചയുണ്ടായത് ബാരിക്കേഡ് സുരക്ഷ ഒരുക്കുന്നതിൽ’; മന്ത്രി സജി ചെറിയാൻ

കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ പിഴവില്ലെന്ന് മന്ത്രി സജി ചെറിയാൻ. ബാരിക്കേഡ് സുരക്ഷ ഒരുക്കുന്നതിലാണ് വീഴ്ചയുണ്ടായത്. സംഘാടനം വളരെ മെച്ചപ്പെട്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ നാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് നോക്കുന്നുണ്ട്. ചികിത്സയ്ക്കായി കോട്ടയത്ത്‌ നിന്ന് ഇന്ന് വീണ്ടും ഡോക്ടർമാരുടെ […]

Keralam

ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കേണ്ടന്ന് സി.പി.ഐ.എം

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഇനിയും രാജി വെയ്ക്കേണ്ടന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. തുടർ നീക്കങ്ങൾക്ക് നിയമോദേശം തേടാനും തീരുമാനം. പത്തനംതിട്ട മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വൻ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തിന് സര്‍ക്കാരുമായി ബന്ധമില്ല, റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത് എസ്പിഐഒ: മന്ത്രി സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ നിയമതടസമില്ല. സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആണ് റിപ്പോര്‍ട്ട്പുറത്തുവിടേണ്ടത്. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും സാംസ്‌കാരിക വകുപ്പിന് യാതൊരു പങ്കുമില്ലെന്നും മന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പിനോട് വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ വിശദീകരണം തേടിയെന്ന […]

Keralam

കേരളത്തില്‍ പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കേരളത്തില്‍ പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ‘പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് വാങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്‍ പാസാണ്. ആരെങ്കിലും തോറ്റുപോയാല്‍ അത് സര്‍ക്കാരിന്റെ […]