
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ കൊല്‍ക്കത്ത പോരാട്ടം, ആദ്യ ജയം തേടി ഇരു ടീമുകളും
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ. ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് മത്സരത്തിനിറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരുക്കിൽനിന്ന് പൂർണമായും മുക്തനാവാത്തതിനാൽ സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല. […]