
Keralam
ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ പൊന്നാനിയില്‍ നവകേരള സദസ്സിന് നൂറിലധികം സ്‌കൂള്‍ ബസ്സുകള്‍
ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ നവകേരള സദസിന് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിക്കുന്നു. പൊന്നാനിയിലെ നവകേരള സദസ്സ് പരിപാടിയിലേക്ക് നൂറിലധികം സ്‌കൂള്‍ ബസുകളില്‍ ആണ് ആളുകള്‍ എത്തിയത്. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. […]