Business

ഓഹരി വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്‌സ് 900 പോയിന്റ് മുന്നേറി, 75,000ന് മുകളില്‍, രൂപയ്ക്കും നേട്ടം

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 75000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 22,750 പോയിന്റിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാനുള്ള നിക്ഷേപകരുടെ […]

Business

തിരിച്ചുകയറി രൂപ, വീണ്ടും 87ല്‍ താഴെ, 25 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയ രൂപ വീണ്ടും 87ല്‍ താഴെ എത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 25 പൈസയുടെ നേട്ടത്തോടെ 86.80 എന്ന നിലയിലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത്. അമേരിക്ക തുടങ്ങി വെച്ച വ്യാപാരയുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. അതിനിടെ ഓഹരി വിപണിയും നേട്ടത്തിലാണ്. […]

Business

ഓഹരി വിപണിയുടെ ആകര്‍ഷണം കുറയുന്നോ?; ഈ വര്‍ഷം ഇതുവരെ വിദേശനിക്ഷപകര്‍ പിന്‍വലിച്ചത് 1.42 ലക്ഷം കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തുടരുന്നു. മാര്‍ച്ചില്‍ രണ്ടാഴ്ചയ്ക്കിടെ 30,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. ആഗോള തലത്തിലുള്ള വ്യാപാര സംഘര്‍ഷങ്ങളാണ് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ നിന്ന് 34,574 കോടി രൂപയും ജനുവരിയില്‍ 78,027 […]

Business

വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടരുന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടരുന്നു. മാർച്ചിലെ ആദ്യ ആഴ്ച 24,753 കോടി രൂപയാണ് പിൻവലിച്ചത്.  ഫെബ്രുവരിയിൽ ഓഹരികളിൽ നിന്ന് 34,574 കോടി രൂപയും ജനുവരിയിൽ 78,027 കോടി രൂപയുമാണ് പിൻവലിച്ചത്. 2025ൽ ഇതുവരെ 1.37 ട്രില്യൺ രൂപയാണ് എഫ്‌പിഐകൾ പിൻവലിച്ചത്.

Keralam

ഡോളറിനെതിരെ വീണ്ടും കുതിച്ച് രൂപ, 87ല്‍ താഴെ; ഓഹരി വിപണിയില്‍ നഷ്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നേട്ടത്തോടെ 87ല്‍ താഴെ എത്തിയിരിക്കുകയാണ് രൂപ. 86.90 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് തുണയായത്. ഇന്നലെ 19 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 87 […]

India

പത്തുദിവസത്തെ ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു

മുംബൈ: പത്തുദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് മുന്നേറി. 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. കഴിഞ്ഞ ദിവസം 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴേക്ക് വിപണി വീഴുമോ എന്ന ആശങ്ക നിക്ഷേപകരുടെ ഇടയില്‍ ഉയര്‍ന്നിരുന്നു. കുറഞ്ഞ വിലയ്ക്ക് […]

Business

താരിഫ് ഭീഷണിയുമായി വീണ്ടും ട്രംപ്, ഓഹരി വിപണി കൂപ്പുകുത്തി; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധികമായി പത്തുശതമാനം താരിഫ് കൂടി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി […]

Business

രൂപ എങ്ങോട്ട്?, വീണ്ടും മൂല്യം ഇടിഞ്ഞു; 14 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ നേട്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 87.33 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. കഴിഞ്ഞ ദിവസമാണ് രൂപ വീണ്ടും 87 കടന്നത്. ചൊവ്വാഴ്ച 47 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് രൂപ 87 കടന്ന് മൂല്യം ഇടിഞ്ഞത്. 87.19ലാണ് ചൊവ്വാഴ്ച […]

Business

അഞ്ചുമാസത്തിനിടെ ഇടിഞ്ഞത് 13 ശതമാനം, കൂപ്പുകുത്തി സെന്‍സെക്‌സ്, 75,000ല്‍ താഴെ; 700 പോയിന്റിന്റെ നഷ്ടം

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇരു വിപണികളും 2024 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇതുവരെ 13 ശതമാനമാണ് ഇടിഞ്ഞത്. ഉപഭോക്താക്കളുടെ ആവശ്യകത കുറഞ്ഞതും താരിഫ് ഭീഷണികളും അമേരിക്കയില്‍ […]

Business

ഡോളറിനെതിരെ 33 പൈസയുടെ നേട്ടവുമായി രൂപ

മുംബൈ: ഡോളറിനെതിരെ 33 പൈസയുടെ നേട്ടവുമായി രൂപ. 86.65 എന്ന നിലയിലാണ് ഇന്ന് രൂപ ക്ലോസ് ചെയ്തത്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് ഗുണമായത്. 86.88 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വിനിമയം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 86.58ലേക്ക് രൂപ ഉയര്‍ന്ന ശേഷമാണ് 33 പൈസയുടെ നേട്ടത്തോടെ […]