Keralam

പീഡനക്കേസിൽ സിദിഖ് കുറ്റക്കാരനെന്ന് പോലീസ്; ‘സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’; നടനെതിരെ കുറ്റപത്രം

പീഡനക്കേസിൽ നടൻ സിദിഖ് കുറ്റക്കാരനെന്ന് പോലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പോലീസ് അറിയിച്ചു. അനുമതി ലഭിച്ചാൽ അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും 2016 ജനുവരി 28 ന് തിരുവനന്തപുരം മസ്കോട് ഹോട്ടലിൽ വെച്ചാണ് പീഡിപ്പിച്ചത്. […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

ചൂഷണത്തിനിരയായവർ പരാതിപ്പെടാൻ തയ്യാറാവാത്ത പക്ഷം ഹേമകമ്മിറ്റി റിപ്പോർട്ടിലെ പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാൻ അന്വേഷണസംഘത്തിന്റെ തീരുമാനം. കുട്ടികളെ ചൂഷണത്തിനിരയാക്കിയെന്ന മൊഴികളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്യാൻ സംഘം നിർദേശിക്കും. ഗുരുതരസ്വഭാവത്തെ തുടർന്ന് റിപ്പോർട്ടിലെ ലൈംഗിക ഉപദ്രവവും ചൂഷണവും സംബന്ധിച്ചുള്ള ഇരുപതിലധികം മൊഴികളിലും നിയമനടപടിക്ക് സാധ്യതയുണ്ട്. കേസിന് […]