Keralam

‘രാഹുൽ നിയമസഭയിൽ വെറുതെ പോയതല്ല, പാലക്കാട്‌ ജനത വമ്പൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുവിട്ടതാണ്’; മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ

നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എം.പി. എല്ലാ മന്ത്രിമാരും പിണറായി വിജയന് പഠിക്കുകയാണോ,അത്ര അസഹിഷ്ണുതയാണോ മന്ത്രിമാർക്ക്. രാഹുൽ വെറുതെ പോയി ഇരുന്നതല്ല നിയമസഭയിൽ. മന്ത്രിയുടെ പറമ്പിൽ മാങ്ങാ പെറുക്കാൻ പോയതല്ല പാലക്കാട്‌ ജനത വമ്പൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുവിട്ടതാണ് രാഹുൽ മാങ്കൂട്ടത്തിലിനെയെന്നും ഷാഫി […]

Keralam

‘ഇനി കേരളത്തിന് ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം; അനിവാര്യമായ മാറ്റം യുഡിഎഫ് കേരളത്തിൽ വരുത്തും’; ഷാഫി പറമ്പിൽ

ജനകീയ പ്രശ്‌നങ്ങളോട് രണ്ടു ഗവൺമെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പിൽ എം പി. കേരളത്തിൽ ആശാവർക്കർമാരുടെ സമരം പരിഹരിക്കപ്പെടുന്നില്ല. ഒരുമാസമായി അവർ വെയിലും മഴയും കൊണ്ട് നടക്കുന്നു. ഇതുവരെ ഒരു പരിഹാരമില്ല. ഒരു മനഃസാക്ഷിയോ, ദയയോ സർക്കാരിന് തോന്നുന്നില്ല. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തെ കേരളം ഇനി തെരെഞ്ഞെടുക്കില്ല. […]

Keralam

മലബാറിലെ ട്രെയിൻ യാത്രാ ദുരിതം അവസാനിക്കുന്നു?: പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്ര ദുരിതം പരിഹരിക്കാൻ പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ് നൽകിയതായി വടകര എംപി ഷാഫി പറമ്പില്‍. ക്രിസ്‌തുമസ് സീസണിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ നിന്ന് ഏർപ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചതായി എംപി അറിയിച്ചു. […]

India

‘ഇന്ത്യൻ പാർലിമെൻ്റിൽ വയനാടിൻ്റെ നീതിക്ക് വേണ്ടി, രാജ്യത്തിൻ്റെ ശബ്ദമായി പ്രിയങ്ക’: ഷാഫി പറമ്പിൽ

വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. ‘ഞാൻ.. പ്രിയങ്ക ഗാന്ധി വാദ്ര. ഇന്ത്യൻ പാർലിമെൻ്റിൽ ഇനി വയനാടിൻ്റെ, […]

Keralam

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

പാലക്കാട്: പാർട്ടി നേതാക്കൾ പോലും അവകാശപ്പെടാതിരുന്ന ഭൂരിപക്ഷവുമായി കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം. 18,724 വോട്ടിന്‍റെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സിപിഎം സ്വതന്ത്രനായി രംഗത്തിറങ്ങിയ മുൻ കോൺഗ്രസ് നേതാവ് പി. സരിൻ മൂന്നാം സ്ഥാനത്തായി. വോട്ടെണ്ണലിന്‍റെ […]

Keralam

എജ്ജാതി കോൺഫിഡൻസ്.. ഫലപ്രഖ്യാപനത്തിന് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

ഫലപ്രഖ്യാപനത്തിന് മുൻപ് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ്. നേരത്തെ ഫേസ്ബുക്ക് കുറിപ്പുമായി വി ടി ബൽറാമും രം​ഗത്തെത്തിയിരിക്കുന്നു. പാലക്കാട്‌ രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ […]

Keralam

‘യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്, ഭൂരിപക്ഷത്തിൽ പാലക്കാട് സർവകാലറെക്കോർഡ് ലഭിക്കും’: ഷാഫി പറമ്പിൽ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി പറഞ്ഞു. പാലക്കാട് യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്, ഭൂരിപക്ഷത്തിൽ സർവകാലറെക്കോർഡ് ലഭിക്കും. യുഡിഎഫ് ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.2021നെ അപേക്ഷിച്ചു നോക്കുമ്പോൾ പോളിങ് ശതമാനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. […]

Keralam

‘സിപിഐഎം പരസ്യങ്ങൾക്ക് സംഘപരിവാർ ഭാഷ, കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻ’; ഷാഫി പറമ്പിൽ

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടി സിറാജിലും, സുപ്രഭാതത്തിലും നൽകിയ പത്രപരസ്യത്തിനെതിരെ ഷാഫി പറമ്പിൽ. സിപിഐഎം പരസ്യങ്ങൾക്ക് സംഘപരിവാർ ഭാഷയാണെന്നും വർഗീയ ഭിന്നിപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ഷാഫി പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻനാണ് എൽഡിഎഫിന്റെ പുതിയ പത്രപരസ്യമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എ കെ […]

Keralam

‘പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവും’: ഷാഫി പറമ്പിൽ

പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവുമെന്ന് ഷാഫി പറമ്പിൽ എം പി. മന്ത്രിമാർ പോലും ഒരു ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങളിൽ അഭിരമിക്കേണ്ടി വരുന്നത്‌ പാലക്കാട്ടെ സാധരണക്കാരന്റെയും കർഷകന്റെയും ചോദ്യങ്ങൾക്ക്‌ ഉത്തരമില്ലാത്തത്‌ കൊണ്ടാണെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. നെല്ല് സംഭരണം വൈകുന്നത് ഉൾപ്പെടെയുള്ള കർഷക പ്രശ്നങ്ങൾ ഉയർത്തി പാലക്കാട്ടെ യു.ഡി.എഫ്, […]

Keralam

‘പോലീസിനെ ഉപയോഗിച്ച് വൃത്തിക്കെട്ട ഗൂഢാലോചന നടത്തി’; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍

പാലക്കാട് ഹോട്ടലില്‍ പോലീസ് നടത്തിയത് സ്വാഭാവിക പരിശോധനയല്ലെന്ന് ഷാഫി പറമ്പില്‍. പോലീസിനെ ഉപയോഗിച്ച് വൃത്തിക്കെട്ട ഗൂഢാലോചന നടന്നുവെന്നാണ് ഷാഫിയുടെ ആരോപണം. പരിശോധന തിരക്കഥയുടെ ഭാഗമെന്നും ഷാഫി ആരോപിച്ചു. സ്ത്രീകളുള്ള ഒരു മുറിയിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ കയറി. അവര്‍ എന്ത് ധൈര്യത്തിലാണ് മുറി തുറക്കേണ്ടത്? മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ […]