Keralam

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ് മുഹമ്മദ് ഇഖ്ബാൽ. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ല. എൻ്റെകുട്ടിയും പരീക്ഷ എഴുതാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായിരുന്നു, ഒരു രക്ഷിതാവെന്ന നിലയിൽ […]

Keralam

ഷഹബാസ് കൊലപാതകം; കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി

കോഴിക്കോട് താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ഫോണിൻ്റെ സെർച്ച് ഹിസ്റ്ററിയിൽ അതിൻ്റെ തെളിവുകൾ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. നഞ്ചക്ക് കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റേതാണ്. കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ പിതാവിന്റേതല്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ഷഹബാസ് കൊലപാതകത്തിൽ […]

Keralam

നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഇൻസ്റ്റഗ്രാം വഴി കൊലവിളി; ഷഹബാസിൻ്റെ കൊലപാതകം ആസൂത്രിതം

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിൻ്റെ കൊലപാതകം ആസൂത്രിതം. നിർണായക തെളിവുകൾ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നും പൊലീസിന് ലഭിച്ചു. ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും മുൻപും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചിരുന്നു. നഞ്ചക് ഉപയോഗിച്ച് മർദ്ദിക്കുമെന്നും പ്രതികൾ ഭീഷണി […]