Keralam

ലോറി കരയിലെത്തിച്ചു ; ക്യാബിനുള്ളിൽ അർജുന്റെ വസ്ത്രങ്ങളും

ഷിരൂരില്‍ അർജുന്‍റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. അർജുൻ്റെ ലോറി ദേശീയപാതയിലേക്ക് ഉയർത്തി ക്യാമ്പിൽ ഭാഗം വിശദമായി പരിശോധിക്കും. ഹാൻഡ് ബ്രേക്കിൽ ആയതിനാൽ ലോറിയുടെ ബാക്ക് ടയറുകൾ ചലിക്കുന്ന […]

India

ഷിരൂരില്‍ നാലാം ദിനവും നിരാശ; അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്താനായില്ല

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള മൂന്നാംഘട്ട തിരച്ചിലിലെ നാലാം ദിനവും നിരാശ. അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്താനായില്ല. അതേസമയം, പുഴയില്‍ പതിച്ച ടാങ്കര്‍ ലോറിയുടെ മഡ് ഗാര്‍ഡ് മാത്രമാണ് ഇന്ന് കണ്ടെത്തിയത്. ടയറിന്റെ മഡ് ഗാര്‍ഡ് ഭാഗമാണ് കണ്ടെത്തിയത്. ലക്ഷ്മണ്‍ നായിക്കിന്റെ ചായക്കട […]

India

ഷിരൂർ ദൗത്യം; അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി; തിരച്ചിലിൽ തൃപ്തിയെന്ന് കുടുംബം

ഷിരൂരിൽ ഇന്നത്തെ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി. […]

India

ഷിരൂർ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. നാവികസേനയുടെ പരിശോധനയിൽ അടയാളപ്പെടുത്തിയ സ്പോട്ടിലെ മണ്ണും, കല്ലുകളുമായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കുക. ഗംഗാവലി പുഴയിലെ വേലിയിറക്ക സമയത്ത് കൂടുതൽ ഡ്രഡ്ജിങ് ക്രമീകരിക്കും. […]

India

ഡ്രഡ്ജർ ​ഗം​ഗാവലിപ്പുഴയിൽ എത്തി; അർജുനായി തിരച്ചിൽ നാളെ പുനരാരംഭിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ ​ഷിരൂരിലെത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴിൽ എത്തിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ […]

India

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്ന് ഇന്നലെ കാർവാറിൽ എത്തിച്ച ഡ്രഡ്ജർ ഇന്ന് വൈകിട്ടോടെ ഷിരൂരിലെത്തിക്കും. പുഴയിലെ വേലിയിറക്ക സമയം കണക്കാക്കി, യാത്രാമധ്യേയുള്ള രണ്ട് പാലങ്ങൾ കടക്കാനാണ് ശ്രമം. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സിൽ താഴെയെന്നാണ് നാവികസേനയുടെ […]

India

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച എത്തിക്കും

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ അടുത്ത വ്യാഴാഴ്ച്ച തിരച്ചില്‍ പുനരാരംഭിക്കും. ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ആണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്. ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മൂന്നോടിയായുള്ള പരിശോധനകള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. ഡ്രഡ്ജറിന്റെ ചിലവ് പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. […]

Keralam

‘ഒരു ഡ്രൈവര്‍ക്കെന്താണ് ഇത്ര പ്രാധാന്യമെന്ന് ചോദിക്കരുതായിരുന്നു’; ഷിരൂര്‍ സംഭവത്തില്‍ കര്‍ണാടക പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഷിരൂര്‍ മണ്ണിടിച്ചില്‍ ദൗത്യത്തില്‍ കര്‍ണാടക പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരോട് ഒരു ഡ്രൈവര്‍ക്ക് എന്താണ് ഇത്ര പ്രാധാന്യം എന്ന് ചോദിച്ചു. സാമൂഹൃ പ്രതിബദ്ധയില്‍ കേരള പോലീസ് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു കര്‍ണാടക പോലീസിനെ വിമര്‍ശിച്ചും കേരള […]

India

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നീളും; ഡ്രഡ്ജർ എത്താൻ വൈകും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നീളും. ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ആഴങ്ങളിൽ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് ഇന്നത്തെ […]

India

അർജുനെ തേടി; ഷിരൂരിൽ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

ബം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. കാർവാറിൽ ജില്ല കലക്ടറും ജില്ല പോലീസ് മേധാവിയും ഉൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 9 മണി മുതലാണ് തിരച്ചിൽ ആരംഭിക്കുന്നത്. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന […]