
‘രഞ്ജിത്ത് ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ല; കരയിലെ തെരച്ചിൽ പൂർത്തിയായി’; കർണാടക പോലീസ്
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ തെരച്ചിലിനായി രഞ്ജിത്ത് ഇസ്രയേൽ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉത്തര കന്നഡ ജില്ലാ പോലീസ് മേധാവി പി നാരായണ. കരയിലെ തെരച്ചിലിനായാണ് കഴിഞ്ഞ ദിവസങ്ങളിൽ അവരെ പ്രവേശിപ്പിച്ചത്. കരയിലെ തെരച്ചിൽ പൂർത്തിയായെന്ന് ഉത്തര കന്നഡ ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു. എൻഡിആർഎഫും അനുമതി നൽകിയിട്ടില്ല. […]