Keralam

പഴക്കം 122 വര്‍ഷം: കേരളപ്പിറവിക്ക് മുന്‍പ് പണിത കൊച്ചിന്‍ പാലം തകര്‍ന്നു വീണു

തൃശൂര്‍: കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. ഇന്ന് പെയ്ത കനത്ത മഴയിലാണ് പഴയ കൊച്ചിപ്പാലം തകര്‍ന്നുവീണത്. 2018ലെയും 2019ലെയും പ്രളയത്തെ കൊച്ചിന്‍ പാലം അതിജീവിച്ചിരുന്നു. ഇനിയൊരു മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ കഴിയുമോ […]

Keralam

ഷൊര്‍ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്

പാലക്കാട് : ഷൊര്‍ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. കാഴ്ചാപരിമിതിയുള്ള യുവാവിനും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വീടിനുള്ളില്‍ കയറിയാണ് തെരുവുനായ യുവാവിനെ ആക്രമിച്ചത്. എഴുപതുകാരനായ വയോധികനും പരിക്കേറ്റിട്ടുണ്ട്. കാരക്കാടിന് സമീപം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. പരിക്കേറ്റവര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സ തേടി.

Keralam

വന്ദേഭാരതിന്റെ ശുചിമുറി പൂട്ടി യാത്രക്കാരൻ; തുറക്കാനുള്ള ശ്രമം തുടരുന്നു

കാസര്‍കോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍. ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്നും റെയിൽവേ പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു.  കാസർകോട് നിന്നാണ് യാത്രക്കാരൻ ശുചിമുറിയിൽ കയറിയത്. ടിക്കറ്റെടുക്കാത്തതിനാല്‍ മനപ്പൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. സെന്‍സര്‍ […]

Keralam

വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന ട്രെയിനിന് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ […]