India

കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം

കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം. കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാർ. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ഹൈക്കമാൻഡിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിമാരുടെ ആവശ്യത്തിൽ ഡി.കെ ശിവകുമാറിന് അതൃപ്തിയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് […]

India

ലൈംഗിക പീഡന പരാതി; ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടക: ലൈംഗിക പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രജ്വലിനെതിരെയുളള ലൈംഗിക അതിക്രമ കേസില്‍ പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സസ്പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി […]

India

ഓപ്പറേഷൻ താമരയ്ക്ക് ശ്രമം, എംഎൽഎമാർക്ക് 50 കോടി വാ​ഗ്ദാനം ചെയ്തു’; ബിജെപിക്കെതിരെ സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയിൽ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് ചാക്കിട്ടുപിടിക്കാനാണ് ശ്രമം നടക്കുന്നത്. എംഎൽഎമാർക്ക് 50 കോടി രൂപ വീതം ബിജെപി വാ​ഗ്ദാനം ചെയ്തെന്നും സിദ്ധരാമയ്യ ആരോപിച്ചു.  ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെട്ടാൽ കർണാടകയിലെ […]

India

കർണാടക സത്യപ്രതിജ്‍ഞ ഇന്ന്; സിദ്ധരാമയ്യക്കും ഡികെയ്ക്കും ഒപ്പം അധികാരമേൽക്കുന്നത് 25 മന്ത്രിമാർ

ബെംഗളൂരു: കര്‍ണാടകയുടെ 24- മത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.  ഒപ്പം 25 മന്ത്രിമാരും ഇന്ന് ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള അവസാന ഘട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.   ഒന്നര ലക്ഷത്തോളം പേരെയാണ് ചടങ്ങിന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ […]

India

കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യക്ക് ആദ്യ ഊഴം, ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ഇതോടെ ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി.കെ ശിവകുമാറും മുഖ്യമന്ത്രിമാരാകും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പ്രധാനപ്പെട്ട വകുപ്പുകളും ശിവകുമാറിന് ലഭിക്കും. ദിവസങ്ങൾ നീണ്ടു നിന്ന തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രി […]

India

നിലപാടില്‍ ഉറച്ച് ഡി.കെ, വീതം വയ്പ് ഫോര്‍മുല അംഗീകരിക്കില്ല; സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു

കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡി.കെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം മടങ്ങി. നേതാക്കള്‍ ഡല്‍ഹിയില്‍ തുടരും. രണ്ടുദിവസത്തിനകം തീരുമാനമെന്ന് രണ്‍ദീപ്സിങ് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു. […]

India

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ

കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പാർട്ടി നേതൃത്വത്തെ കാണും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ഇരു നേതാക്കന്മാരുമായി ചർച്ച […]

India

കർണാടക മുഖ്യമന്ത്രി തർക്കം; ഡി കെ ശിവകുമാര്‍ ഡല്‍ഹി യാത്ര റദ്ദാക്കി

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ ഹൈക്കമാന്റിനെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കി കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. മുമ്പ് സിദ്ധരാമ്മയ്യക്കൊപ്പം ശിവകുമാറും എഐസിസിയെ സന്ദർശിക്കുമെന്നായിരുന്നു വാർത്തകൾ. ആരോഗ്യ പ്രശ്‌നം ചൂണ്ടികാണിച്ചാണ് ഇപ്പോൾ പിന്മാറ്റം.ഈ വിഷയം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആമാശയത്തില്‍ അണുബാധയുണ്ടെന്നും ഇന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ […]

India

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും; നീരസം പരസ്യമാക്കി ഡി കെ

ബംഗ്ലൂരു : എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തിൽ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും. കേന്ദ്ര നിരീക്ഷകർക്കു മുന്നിലും കർണാടകയിലെ ഭൂരിപക്ഷം എംഎൽഎമാർ സിദ്ധരാമയ്യയെ പിന്തുണച്ചതോടെ അദ്ദേഹം തന്നെ കർണാടക മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ഡികെയെയും സിദ്ധരാമയ്യയെയും ദില്ലിയിലേക്ക് വിളിപ്പിച്ചെങ്കിലും ശിവകുമാർ യാത്രയ്ക്ക് തയാറായില്ല. വീണ്ടുമൊരിക്കൽ കൂടി കർണാടക മുഖ്യമന്ത്രിയാകാനുള്ള വഴി സിദ്ധരാമയ്യയ്ക്ക് […]