സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം ഫലം കണ്ടു; കെഎസ്ആര്‍ടിസി കോടതിയിൽ
കൊച്ചി: സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയിൽ വൻ വരുമാന വർധനയെന്ന് കെഎസ്ആര്‍ടിസി. ഡിപ്പോയിൽ മുൻപുണ്ടായിരുന്നതിനെ അപേക്ഷിച്ച് ദിവസേന ശരാശരി 80,000-90,000 രൂപ വരെ വരുമാനം വർധിച്ചതായി കെഎസ്ആര്‍ടിസി കേരള ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയിൽ കെഎസ്ആർടിസി വിശദീകരണം നൽകിയത്. സർക്കാർ നിർദേശപ്രകാരമാണ് സിംഗിൾ ഡ്യൂട്ടി […]