India

ട്രെയിൻ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; അധിക കോച്ചുകള്‍ അനുവദിച്ചു, ബുക്ക് ചെയ്‌ത ടിക്കറ്റില്‍ ഇനി സിമ്പിളായി പേരും തീയതിയും മാറ്റാം

ഹൈദരാബാദ്: എക്‌സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതായി സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) അറിയിച്ചു. ഘട്ടം ഘട്ടമായാണ് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. നിലവിൽ രണ്ട് ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾക്ക് ഇനി നാലെണ്ണം ഉണ്ടാകും. കൂടാതെ, ആധുനിക Linke Hofmann Busch (എല്‍എച്ച്ബി) കോച്ചുകളും റെയില്‍വേ സ്ഥാപിക്കുന്നുണ്ട്. […]