Keralam

പ്രതികളെ മർദിക്കാൻ നിർബന്ധിച്ചു; മലപ്പുറത്തെ പോലീസുകാരന്‍റെ ആത്മഹത്യയിൽ എസ്പി സുജിത് ദാസിനെതിരേ ആരോപണം

മലപ്പുറം: മലപ്പുറം എടവണ്ണയിൽ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്നത്തെ എസ്പിയായിരുന്ന സുജിത് ദാസിനെതിരേ ആരോപണമുയരുന്നു. മരണപ്പെട്ട ശ്രീകുമാറിന്‍റെ സുഹൃത്ത് നാസറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സേനയിലുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ശ്രീകുമാർ പലപ്പോഴും തന്നോട് പറഞ്ഞിരുന്നുവെന്നും സുജിത്ദാസ് ശ്രീകുമാറിനെ പലവട്ടം സ്ഥലം മാറ്റിയിരുന്നുവെന്നും നാസർ ആരോപിക്കുന്നു. ശ്രീകുമാറിന്‍റെ ഭാര്യയും പൊലീസുകാരിയാണ്. […]