Keralam

അമ്പലപ്പുഴയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ

ആലപ്പുഴ : അമ്പലപ്പുഴയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ മുതൽ മൈതാനത്തിന്‍റെ പലഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്ത് വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. […]