Keralam

കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍

കോഴിക്കോട് : കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍. കാമ്പസില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവിനെതിരെ 2024 മാര്‍ച്ച് 22ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് നടപടി. സമരം കാരണം സ്ഥാപനത്തിന് നഷ്ടം സംഭവിച്ചു എന്നും പണം അടക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് […]

India

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ട്ടമായി; വിദ്യാര്‍ഥി ജീവനൊടുക്കി

ചെന്നൈ: ഫിസിയോതെറാപ്പി വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട ദുഃഖത്തിലാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ ജെ ജെ നഗറിലെ മുനുസ്വാമിയുടെ മകന്‍ ധനുഷ്‌കുമാറി (23) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളേജില്‍ ഫിസിയോതെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ധനുഷ്‌കുമാര്‍. നിത്യവും […]

Keralam

സ്കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവം; പ്രതികൾക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറം കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും കേസ് എടുത്ത് പൊലീസ്. പൂക്കോട്ടുപാടം പോലീസാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി കേസ് എടുത്ത്. 304 A വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. […]

India

തെലങ്കാനയിൽ പരീക്ഷയിൽ തോറ്റതിന്‍റെ വിഷമത്തിൽ 7 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

തെലങ്കാന: തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്‍റർമിഡിയറ്റ് പരീക്ഷയിൽ തോറ്റതിന്‍റെ വിഷമത്തിൽ 7 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. 6 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്‍റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ […]

Schools

വിദ്യാർത്ഥികളിൽ നിന്ന് വിലയേറിയ സമ്മാനങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ അധ്യാപകർക്ക് നിർദേശം

കൊണ്ടോട്ടി: അധ്യയനവർഷാവസാനം യാത്രയയപ്പിൻ്റെ ഭാഗമായി അധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ നിർദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയനവർഷം ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കു നിർദേശം നൽകിയത്. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകളിലേക്കും ഈ നിർദേശം കൈമാറി. അധ്യയന വർഷാവസാനദിനത്തിൽ […]

Keralam

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയ്ക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി 2019, 2021 ബാച്ചുകളിലെ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നത്. സംഭവത്തിൽ 13 […]

Keralam

പൂക്കോട് വെറ്ററിനറി സര്‍വകലാശാല; വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ 2023ല്‍ നടന്ന റാഗിങിൻ്റെ പേരില്‍ പുറത്താക്കിയ രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സിദ്ധാര്‍ത്ഥൻ്റെ മരണത്തിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നേരത്തെയുള്ള കേസില്‍ നടപടിയെടുത്തത്. തുടർന്നാണ് നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനും സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഈ […]

Keralam

കോഴിക്കോട് എൻഐടിയിൽ ഇന്നു മുതൽ ഓൺലൈൻ ക്ലാസ്

ക്യാമ്പസിലെ ഹോസ്റ്റൽ സമയം പുനഃക്രമീകരിച്ച അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിനിടെ കോഴിക്കോട് എൻഐടിയിൽ ക്ലാസുകള്‍ ഓൺ ലൈനാക്കി ചുരുക്കി. ഇന്നുമുതല്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും എന്ന് എൻഐടി സര്‍ക്കുലറില്‍ അറിയിച്ചു. മാർച്ച് 23 മുതൽ ഏപ്രിൽ 5വരെയാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് അറിയിപ്പ് നൽകിയിട്ടുള്ളത്. […]

Keralam

കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ. ജീവനക്കാരെ അകത്തേക്ക് വിടുന്നില്ല. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികള്‍ അറിയിച്ചു. രാത്രി 12ന് മുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദേശത്തിനെതിരെയാണ് പ്രതിഷേധം. ക്യാമ്പസിനകത്ത് ഇന്നലെ അർധരാത്രി തുടങ്ങിയ പ്രതിഷേധ പരിപാടികൾ രാവിലെയും തുടരുകയാണ്. വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പ് […]

Keralam

കോളെജ് കെട്ടിടത്തിനു മുകളിൽ കയറി വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി; ഒടുവിൽ ആവശ്യം അംഗീകരിച്ച് അധികൃതർ

തൊടുപുഴ: തൊടുപുഴ കോ- ഓപറേറ്റീവ് ലോ കോളെജിൽ ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർഥികൾ. കോളെജിലെ ചില വിദ്യാർഥികൾക്ക് അനധികൃതമായി മാർക്ക് നൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് അച്ചടക്ക നടപടി ഉണ്ടായതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ കോളെജിന്‍റെ മൂന്നാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂറോളം വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. […]