India

തെലങ്കാനയിൽ പരീക്ഷയിൽ തോറ്റതിന്‍റെ വിഷമത്തിൽ 7 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

തെലങ്കാന: തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്‍റർമിഡിയറ്റ് പരീക്ഷയിൽ തോറ്റതിന്‍റെ വിഷമത്തിൽ 7 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. 6 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്‍റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ […]

Schools

വിദ്യാർത്ഥികളിൽ നിന്ന് വിലയേറിയ സമ്മാനങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ അധ്യാപകർക്ക് നിർദേശം

കൊണ്ടോട്ടി: അധ്യയനവർഷാവസാനം യാത്രയയപ്പിൻ്റെ ഭാഗമായി അധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ നിർദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയനവർഷം ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കു നിർദേശം നൽകിയത്. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകളിലേക്കും ഈ നിർദേശം കൈമാറി. അധ്യയന വർഷാവസാനദിനത്തിൽ […]

Keralam

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയ്ക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി 2019, 2021 ബാച്ചുകളിലെ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നത്. സംഭവത്തിൽ 13 […]

Keralam

പൂക്കോട് വെറ്ററിനറി സര്‍വകലാശാല; വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ 2023ല്‍ നടന്ന റാഗിങിൻ്റെ പേരില്‍ പുറത്താക്കിയ രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സിദ്ധാര്‍ത്ഥൻ്റെ മരണത്തിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നേരത്തെയുള്ള കേസില്‍ നടപടിയെടുത്തത്. തുടർന്നാണ് നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനും സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഈ […]

Keralam

കോഴിക്കോട് എൻഐടിയിൽ ഇന്നു മുതൽ ഓൺലൈൻ ക്ലാസ്

ക്യാമ്പസിലെ ഹോസ്റ്റൽ സമയം പുനഃക്രമീകരിച്ച അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിനിടെ കോഴിക്കോട് എൻഐടിയിൽ ക്ലാസുകള്‍ ഓൺ ലൈനാക്കി ചുരുക്കി. ഇന്നുമുതല്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും എന്ന് എൻഐടി സര്‍ക്കുലറില്‍ അറിയിച്ചു. മാർച്ച് 23 മുതൽ ഏപ്രിൽ 5വരെയാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് അറിയിപ്പ് നൽകിയിട്ടുള്ളത്. […]

Keralam

കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ. ജീവനക്കാരെ അകത്തേക്ക് വിടുന്നില്ല. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികള്‍ അറിയിച്ചു. രാത്രി 12ന് മുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദേശത്തിനെതിരെയാണ് പ്രതിഷേധം. ക്യാമ്പസിനകത്ത് ഇന്നലെ അർധരാത്രി തുടങ്ങിയ പ്രതിഷേധ പരിപാടികൾ രാവിലെയും തുടരുകയാണ്. വിദ്യാർത്ഥികൾ രാത്രി 12 മണിക്ക് മുമ്പ് […]

Keralam

കോളെജ് കെട്ടിടത്തിനു മുകളിൽ കയറി വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി; ഒടുവിൽ ആവശ്യം അംഗീകരിച്ച് അധികൃതർ

തൊടുപുഴ: തൊടുപുഴ കോ- ഓപറേറ്റീവ് ലോ കോളെജിൽ ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർഥികൾ. കോളെജിലെ ചില വിദ്യാർഥികൾക്ക് അനധികൃതമായി മാർക്ക് നൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് അച്ചടക്ക നടപടി ഉണ്ടായതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ കോളെജിന്‍റെ മൂന്നാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂറോളം വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. […]

Keralam

നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചാൽ കടുത്ത നടപടിയെന്ന് കോടതി

കൊച്ചി : കോടതി വിലക്കിയിട്ടും നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവകരമെന്ന് ഹൈക്കോടതി. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവെയ്ക്കണ്ടെന്നും എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും കോടതി […]

World

ചൈനയിൽ കുട്ടികളിൽ ന്യുമോണിയ വ്യാപനം രൂക്ഷം

കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിലെ സ്കൂളുകളിൽ ന്യുമോണിയ പടരുന്നതായി റിപ്പോർട്ട്. പല ആശുപത്രികളിലും രോ​ഗം ബാധിച്ച കുട്ടകളാൽ നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. രോ​ഗവ്യാപനം ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ബീജിം​ഗ് ലിയോണിംഗ് പ്രവിശ്യയിലാണ് രോ​ഗവ്യാപനം രൂക്ഷമായിരിക്കുന്നത്.  വിദ്യാർത്ഥികളിലും അധ്യാപകരിലും രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. […]

Keralam

അതിദരിദ്ര കുടുംബത്തിലെ വിദ്യാർഥികൾക്ക് എല്ലാ ബസുകളിലും നവംബർ 1 മുതൽ സൗജന്യ യാത്ര; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി – പ്രൈവറ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ നിർദേശം പ്രാബല്യത്തിൽവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 18 ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധനയിൽ 64,006 കുടുംബങ്ങളുണ്ടെന്നാണു കണ്ടെത്തിയത്.മൊത്തം […]