സുധാകരന് വീണ്ടും നോട്ടീസ്; 23 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
സാമ്പത്തിക തട്ടിപ്പുക്കേസിൽ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് . ഈ മാസം 23 ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ സാവകാശം വേണമെന്ന് അറിയിച്ചതിനെ തുടർന്നാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. […]