World

കാത്തിരുന്ന മടക്കം, സുനിത വില്യംസും ബുച് വിൽമോറും ഭൂമിയിലേക്ക്

നീണ്ട ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച് വിൽമോറും തിരികെ ഭൂമിയിലേക്ക്. സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തിലാണ് മടക്കയാത്ര. ബഹിരാകാശ നിലയവുമായുള്ള പേടകത്തിന്റെ ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് ആരംഭിച്ചു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27-ന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ പേടകമിറക്കും. ഇനി സുനിത […]

World

സുനിത വില്യംസും ബുച്ച് വിൽമോറും നാളെ യാത്ര തിരിക്കും; മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ

ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും, ബുച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ സമയം പുറത്തുവിട്ട് നാസ. ഇന്ത്യൻ സമയം നാളെ രാവിലെ 8.15 ന് ആകും മടക്കയാത്ര ആരംഭിക്കുക. ബുധനാഴ്ച പുലർച്ചെ 3.27ന് യാത്രികർ ഫ്ലോറിഡ തീരത്ത് സ്പ്ലാഷ് ഡൌൺ ചെയ്യും. സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകളെ […]

World

സുനിത വില്യസും ബുച്ചും ഭൂമിയിലെത്താന്‍ വൈകും; സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യം മുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസങ്ങളായി തുടരുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വൈകും. ഇരുവരേയും ഉടന്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം മുടങ്ങി. ലോഞ്ച് പാഡിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് ദൗത്യം മാറ്റിവച്ചത്. അന്താരാഷ്ട്ര ബഹിരാകാശ […]

World

8 ദിവസത്തെ യാത്ര നീണ്ടത് 9 മാസത്തിലേറെ; ഒടുവിൽ മടക്കയാത്രക്ക് തീയതിയായി; ബഹിരാകാശത്ത് ചരിത്രം തിരുത്തി സുനിത വില്യംസ്

“നമ്മൾ എപ്പോൾ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സുനിത വില്യംസ് പറഞ്ഞു. 9 മാസമായി സുനത വില്യംസിനെക്കുറിച്ച് ലോകം ചോദിച്ചുകൊണ്ടിരുന്നത് ഒരേ ചോദ്യമാണ്, “എപ്പോൾ മടങ്ങും?” എന്ന്. ഒടുവിൽ അതിന് ഉത്തരമായി – […]

World

എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്

2024 ജൂൺ 5-നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യമെങ്കിലും പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം മടക്കയാത്ര പലതവണ മാറ്റിവെക്കേണ്ടിവന്നു. ഒടുവിൽ എട്ട് മാസത്തെ കാത്തിരിപ്പിനു ശേഷം മാർച്ച് 19-ന് ഇരുവരും […]

World

‘അവരെ തിരിച്ചെത്തിക്കണം’, ട്രംപ് ആവശ്യപ്പെട്ടു; സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ കൊണ്ടുവരുമെന്ന് മസ്‌ക്‌

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ എത്രയും വേഗം തിരികെ കൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്പേസ് എക്സിനോട് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക്. തങ്ങള്‍ അത് ചെയ്യുമെന്നും ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും മസ്‌ക് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. […]

World

ബഹിരാകാശത്ത് കുടുങ്ങിയരെ തിരികെ എത്തിക്കണം; ഇലോൺ മസ്കിനോട് സഹായം ആവശ്യപ്പെട്ട് ട്രംപ്

ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ ഇലോൺ മസ്കിന്റെ സഹായം ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഒരാഴ്ചത്തെ ദൗത്യത്തിനായാണ് സുനിത വില്ല്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തേക്ക് തിരിച്ചത്. എന്നാൽ, പേടകത്തിന് സാങ്കേതിക പ്രശ്നങ്ങൾ വന്നതോടെ ഇരുവരും ഐഎസ്എസിൽ കുടുങ്ങുകയായിരുന്നു. സ്പെയ്സ് എക്സിന്റെ സ്റ്റാർലൈനറിലായിരുന്നു ഇരുവരുടെയും യാത്ര. […]

World

ഭാരക്കുറവ് തോന്നിക്കുന്ന ശരീരം, ഒട്ടിയ കവിൾ; സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക

അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക. പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സുനിതയുടെ ആരോഗ്യത്തിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ സഹയാത്രികനായ ബാരി വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവർക്ക് […]

World

യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്

യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ പെറ്റിറ്റ് എന്നിവർ വോട്ട് ചെയ്യും. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷയറിലെ […]

World

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്‌പേസില്‍ നിന്ന് വോട്ടുചെയ്യണം, അത് നല്ല രസമായിരിക്കില്ലേ?; ബാലറ്റിന് അപേക്ഷിച്ചെന്ന് സുനിതയും ബുച്ചും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശൂന്യാകാശത്തു നിന്ന് വോട്ടുചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സുനിതാ വില്യംസും ബുച്ച് വില്‍മോറും. എങ്ങനെയെങ്കിലും തങ്ങള്‍ക്ക് ബാലറ്റ് എത്തിക്കണമെന്ന അപേക്ഷ താന്‍ നല്‍കിയിട്ടുണ്ടെന്ന് വില്‍മോര്‍ അറിയിച്ചു. വോട്ടുചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണെന്നും സ്‌പേസില്‍ നിന്നും വോട്ടിടുക എന്നത് […]