India

പട്ടികജാതി-പട്ടിക വര്‍ഗത്തിലെ ഉപവിഭാഗങ്ങള്‍ക്ക് ഉപസംവരണത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

ഡൽഹി : പട്ടികജാതി-പട്ടിക വര്‍ഗത്തിലെ ഉപവിഭാഗങ്ങള്‍ക്ക് ഉപസംവരണത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് പ്രത്യേകം സംവരണം അനുവദനീയമാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ വിധി.ഉപസംവരണം നല്‍കുമ്പോള്‍ ആകെ സംവരണം 100ല്‍ […]

India

‘ഫലപ്രഖ്യാപനം അപൂര്‍ണം’; നീറ്റ് വിവാദത്തില്‍ എൻടിഎയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍

ന്യൂഡല്‍ഹി: നീറ്റ് ഹര്‍ജികളില്‍ സുപ്രീം കോടതി തുടര്‍വാദം കേട്ടുതുടങ്ങി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡ ദേശീയ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലം അപൂര്‍ണമാണെന്ന് കോടതിയെ അറിയിച്ചു. ഓള്‍ ഇന്ത്യ റാങ്ക് ഇല്ലാതെയാണ് എൻടിഎ ഫലം പ്രഖ്യാപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കിയത്. നീറ്റ് യുജി […]

India

ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് സുപ്രീംകോടതി അനുമതി നല്‍കി. നിയമന നടപടികളില്‍ നിലവിലുള്ള താത്കാലിക ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ കോടതിയുടെ അനുമതിയുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി ബോര്‍ഡില്‍ താത്കാലിക ജീവനക്കാരായി […]

India

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകം; പ്രതി അമീറുൽ ഇസ്ലാമിൻ്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിൻ്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ച ഹൈക്കോടതി നടപടി ചോദ്യംചെയ്താണ് പ്രതി ഹര്‍ജി നല്‍കിയത്. പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി […]

Uncategorized

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടേയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തില്‍ മെയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, പുനഃപരീക്ഷ നടത്തണമെന്നും […]

India

വിവാഹ മോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപെടാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ; മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്‌

വിവാഹ മോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് സിആര്‍പിസി നിയമമനുസരിച്ച് ജീവനാംശം ആവശ്യപെടാമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന വിധിക്കെതിരെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തിയിട്ടുള്ളത്. സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള നടപടികള്‍ ആലോചിക്കുന്നതിന് ബോര്‍ഡ് പ്രസിഡന്റ് ഖാലിദ് സൈഫുള്ള റഹ്മാനിയയെ […]

India

മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിക്കരുത്, അനുവാദമില്ലാതെ ഫയലുകളിൽ ഒപ്പിടരുത്’; കെജ്രിവാളിന്റെ ജാമ്യം കർശന ഉപാധികളോടെ

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ സുപ്രിം കോടതി കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. മൂന്നംഗ ബഞ്ച് തീരുമാനമെടുക്കും വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവിൽ കെജ്രിവാൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിക്കരുതെന്നും സാക്ഷികളെ ബന്ധപ്പെടരുതെന്നും ഉൾപ്പെടെ കർശനമായി വ്യവസ്ഥ […]

India

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റിനെതിരെയായിരുന്നു കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്.

India

നീറ്റ്: ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി. നീറ്റ് പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയും കേന്ദ്രസര്‍ക്കാരും സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കേസിലെ കക്ഷികള്‍ക്ക് ഇതു പരിശോധിക്കാന്‍ സമയം ലഭിച്ചിട്ടില്ലാത്തതിനാല്‍, ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 18 […]

India

നീറ്റ് : ചോർന്നത് ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തിൽ മാത്രം, ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ലെന്ന് സിബിഐ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തിൽ മാത്രമാണ് പേപ്പർ ചോർന്നതെന്നും സിബിഐ. സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സിബിഐ അക്കാര്യം വ്യക്തമാക്കിയത്. പേപ്പർ ചോർച്ച വ്യാപകമല്ല. ചോർച്ച പ്രാദേശികം മാത്രമാണ്. ഏതാനും വിദ്യാർത്ഥികളെ മാത്രമാണ് ബാധിച്ചത്. ചോർന്ന ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ലെന്നും സിബിഐ മുദ്രവെച്ച കവറിൽ […]