India

വിചാരണയില്ലാതെ വ്യക്തികളെ അനിശ്ചിതകാലം തടവില്‍ വയ്ക്കരുത്; ഇ ഡിയോട് സുപ്രീംകോടതി

അറസ്റ്റ് ചെയ്യുന്ന വ്യക്തികളെ അനിശ്ചിതകാലം വിചാരണയില്ലാതെ ജയിലില്‍ വയ്ക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിക്കുന്ന ഇ ഡി നടപടിയെ ആണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കുറ്റാരോപിതരെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുന്നതിന് അന്വേഷണം […]

India

റോഹിംഗ്യന്‍ മുസ്ലീങ്ങൾക്ക് അഭയാർത്ഥി പദവി നൽകരുതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അനധികൃതമായി എത്തുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ ഉത്തരവിടരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥി പദവി നല്‍കുന്നത് നയപരമായ വിഷയമാണ്. പാര്‍ലമെന്റിൻ്റെയും സര്‍ക്കാരിൻ്റെയും നയപരമായ വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അനധികൃതമായി എത്തിയതിനേത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലീങ്ങളെ വിട്ടയക്കാന്‍ […]

India

കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് നേരിട്ടു ഹാജരാവണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: മരുന്നുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവും എംഡി ആചാര്യ ബാലകൃഷ്ണയും നേരിട്ടു ഹാജരാവണമെന്ന് സുപ്രീം കോടതി. കോടതിയുടെ നോട്ടീസിന് മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും അഹ്‌സാനുദ്ദിന്‍ അമാനുല്ലയുടെയും ബെഞ്ചിൻ്റെ നിര്‍ദേശം. കോടതിയലക്ഷ്യ നടപടികള്‍ എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം […]

India

പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല, ഏപ്രിൽ 9ന് വീണ്ടും വാദം

ദില്ലി: പൗരത്വ നിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും   കേന്ദ്രം വാദിച്ചു. നാല് വർഷത്തിന് ശേഷമാണ് […]

India

പൗരത്വനിയമഭേ​ദ​ഗതിയെ ചോദ്യം ചെയ്തുള്ള 236 ഹർജികൾ ഇന്ന് സുപ്രംകോടതിയിൽ

ന്യൂ‍ഡൽഹി: പൗരത്വനിയമഭേ​ദ​ഗതിയെ (സിഎഎ) ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രംകോടതി പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം ഉണ്ടാകുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ […]

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജയിന് ജാമ്യം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജയിന് ജാമ്യം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കൂടാതെ ഇദ്ദേഹത്തിനനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കുകയും എത്രയും പെട്ടെന്ന് കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി 2022 മേയിലാണ് എന്‍ഫോഴ്സ്മെന്റ് […]

Entertainment

ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ച കേസിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയുടെ ശിക്ഷാവിധി തടഞ്ഞു സുപ്രീം കോടതി

ഡൽഹി: ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ചെന്ന കേസില്‍ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ആശ്വാസം. ചെന്നൈ എഗ്മോര്‍ മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ശിക്ഷാവിധി തടയുന്നതിനോ ജാമ്യം നല്‍കുന്നതിനോ വേണ്ടി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം ചോദ്യം ചെയ്ത് […]

India

അറസ്റ്റിനെ ചോദ്യം ചെയ്യ്ത് ബിആർഎസ് നേതാവ് ; കെ കവിത സുപ്രീം കോടതിയെ സമീപിച്ചു

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത സുപ്രീം കോടതിയെ സമീപിച്ചു. സഹോദരനും ബിആർഎസ് നേതാവുമായ കെടി രാമറാവു ഇഡി കസ്റ്റഡിയിലുള്ള കവിതയെ കണ്ടതിന് പിന്നാലെയാണ് നീക്കം. കോടതിയുടെ അനുമതി പ്രകാരമാണ് കെ ടി രാമറാവു […]

Keralam

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ഹര്‍ജി. നേരത്തെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും നടപ്പാക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ […]

India

സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണം; സുപ്രീം കോടതിയെ സമീപിച്ച് ഉവൈസി

ദില്ലി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉവൈസി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ നിന്നുൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഉവൈസിയും കോടതിയിലെത്തിയിരിക്കുന്നത്.  സിഎഎ അടിയന്തരമായി സ്‌റ്റേ […]