
13 വർഷമായി ശിക്ഷ അനുഭവിക്കുന്നു, കൊരട്ടി കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ വെറുതെ വിട്ടു
കൊരട്ടി കൊലപാതക കേസ് പ്രതിയെ വെറുതെ വിട്ടു. പതിമൂന്ന് വർഷത്തിന് ശേഷമാണ് പ്രതിയെ സുപ്രീംകോടതി വെറുതെവിട്ടത്. കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആർഎസ്എസ് പ്രവർത്തകനായ വിനോഭായിയെ ആണ് കോടതി വെറുതെവിട്ടത്. കൊരട്ടി സ്വദേശിയും സിപിഐഎം പ്രവർത്തകനുമായ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസിലെ സാക്ഷിമൊഴികൾ വൈരുദ്ധ്യം നിരീക്ഷിച്ചാണ്കോടതി നടപടി. […]