India

ഇനി എല്ലാ കോടതി നടപടികളും സാധാരണ ജനങ്ങള്‍ക്ക് കാണാം; തത്സമയ സ്ട്രീമിങ് ആരംഭിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണ പൗരന്‍മാര്‍ക്ക് ജുഡീഷ്യല്‍ ഹിയറിങുകളുടെ സുതാര്യത ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ കോടതി നടപടികളുടേയും തത്സമയ സ്ട്രീംമിങ് ആരംഭിച്ച് സുപ്രീംകോടതി. ഇതുവരെ ദേശീയ പ്രാധാന്യമുള്ള വിചാരണകളും മറ്റുമാണ് സുപ്രീംകോടതി സംപ്രേഷണം ചെയ്തിരുന്നത്. https://appstreaming.sci.gov.in എന്ന ലിങ്കില്‍ ഇനി മുതല്‍ തത്സമയ സ്ട്രീമിങ് കാണാന്‍ കഴിയും. സ്വപ്‌നില്‍ ത്രിപാഠി […]

India

40% ഭിന്നശേഷിയുടെ പേരില്‍ മാത്രം മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: 40 ശതമാനം ഭിന്നശേഷിയുണ്ട് എന്നതിന്‍റെ പേരില്‍ മാത്രം ഒരാള്‍ക്ക് മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ എംബിബിഎസ് പഠനത്തിന് യോഗ്യരാണോയെന്ന് മെഡിക്കല്‍ ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്ന്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിക്ക് […]

India

കോവിഡ് വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങള്‍; പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിനുകളുടെ ഉപയോഗം മൂലം രക്തം കട്ടപിടിക്കുന്നതുപോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി. പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത് വിവാദങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് […]

India

‘വിധിയില്‍ അപാകതയില്ല’; പട്ടികജാതി സംവരണത്തില്‍ പ്രത്യേക ക്വാട്ടക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പട്ടികജാതി സംവരണത്തില്‍ പ്രത്യേക ക്വാട്ട അനുവദിക്കാമെന്ന വിധി സുപ്രീംകോടതി പുനഃപരിശോധിക്കില്ല. സുപ്രീംകോടതി വിധിക്കെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാബെഞ്ച് തള്ളി. പട്ടികജാതി വിഭാഗത്തിലെ കൂടുതല്‍ പിന്നാക്കക്കാര്‍ക്ക് പ്രത്യേക ക്വാട്ട അനുവദിക്കാമെന്ന വിധിക്കെതിരായ ഹര്‍ജികളാണ് കോടതി തള്ളിയത്. പട്ടികജാതി വിഭാഗത്തിലെ കൂടുതല്‍ […]

Keralam

ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്‌; കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

കൊച്ചി: ബലാല്‍സംഗ കേസില്‍ സുപ്രീം കോടതി താത്ക്കാലിക ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്. അഡ്വ. ബി രാമന്‍പിള്ളയുടെ കൊച്ചിയിലെ ഓഫിസിലാണ് സിദ്ദിഖ് എത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങി. കഴിഞ്ഞ അഞ്ച് ദിവസമായി സിദ്ദിഖ് കാണാമറയത്തായിരുന്നു. എന്നാല്‍ നടന്‍ കൊച്ചിയില്‍ തന്നെ […]

Keralam

സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം

സുപ്രിംകോടതി അറസ്റ്റ് തടഞ്ഞതോടെ നടൻ സിദ്ദിഖിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം. നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അതേസമയം കോടതിവിധി അനുകൂലമായിട്ടും സിദ്ദിക്കിപ്പോഴും ഒളിവിൽ തുടരുകയാണ്. അറസ്റ്റ് തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിർദേശം. ഉടൻതന്നെ അന്വേഷണ ഉദ്യോഗസ്ഥർ സിദ്ദിഖിന് നോട്ടീസ് അയക്കും. തിരുവനന്തപുരം […]

India

ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തു ; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സുപ്രിം കോടതി

മതവും രാഷ്‌ട്രീയവും കൂട്ടിക്കലർത്തരുതെന്ന് സുപ്രിം കോടതി. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ വിമർശനം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഹർജി. ചന്ദ്രബാബു നായിഡുവിനെയും സുപ്രിം കോടതി വിമർശിച്ചു. ലഡ്ഡുവിൽ മായം ചേർത്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരിശോധിച്ച നെയ്യുടെ […]

Keralam

എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു ; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ പരി​ഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. എട്ടുവർഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് സുപ്രീംകോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി.  കാലതാമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിനോട് […]

Keralam

സിദ്ദിഖിന് ഇന്ന് നിര്‍ണായകം ; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ നടന്‍ സിദ്ദിഖിന് ഇന്ന് നിര്‍ണായകം. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്രശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിദ്ദിഖിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരാകുന്നത്.  സംസ്ഥാന സര്‍ക്കാരിനായി […]

Keralam

മുല്ലപ്പെരിയാര്‍ കേസ് : ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ കേസില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്ന കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് ആണ് സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തത്.  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താന്‍ ദേശീയ […]