Keralam

പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കൃഷ്ണാ ഗുരുവായൂരപ്പായെന്ന് പ്രാര്‍ത്ഥിച്ച ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. മൂന്നാം മോദി സര്‍ക്കാരില്‍ രണ്ട് വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗമാണ് തൃശൂരില്‍ നിന്നും വിജയിച്ച സുരേഷ് ഗോപി. […]

Keralam

വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ നടപ്പാക്കൂ,റിയാസുമായി ചർച്ച ചെയ്യും: സുരേഷ് ഗോപി

വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്തു നടപ്പാക്കൂ എന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസും വർക്കലയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും […]

India

അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ച് രാജ്യം

അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആചരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറില്‍ യോഗ ദിനത്തില്‍ പങ്കാളിയായി. യോഗ ജീവിതചര്യയാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യോഗ ടൂറിസം വളരുകയാണെന്നും മോദി പറഞ്ഞു. ശ്രീനഗറിലെ ദാല്‍ തടാകത്തിന് സമീപത്ത് നാലായിരത്തോളം പേര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ […]

Keralam

‘നന്ദിയാല്‍ പാടുന്നു ദൈവമേ’ ഗായകരായ സുരേഷ്ഗോപിയെയും ഭാര്യയെയും സന്ദർശിച്ച് ഗാനരചയിതാവ് ഫാ. ജോയല്‍

‘നന്ദിയാല്‍ പാടുന്നു ദൈവമേ …അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു… എന്ന ഗാനം രചിച്ച ഫാദര്‍ ജോയല്‍ സുരേഷ്‌ഗോപിയെയും ഭാര്യ രാധികയെയും കാണാനെത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് പാടിയ ഭക്തിഗാനം വൈറലായിരുന്നു. സുരേഷ് ഗോപി തന്നെയാണ് ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ പങ്കുവച്ചത്. തൃശൂരിലെ ​ഗംഭീര […]

Keralam

മുന്‍ കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അവഗണിച്ചെന്ന് സുരേഷ് ഗോപി

വികസനത്തില്‍ കൊമ്പുകോര്‍ത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുന്‍കേന്ദ്ര മന്ത്രി വി മുരളീധരനും. കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വികസനം പിന്നീട് ആരും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ താന്‍ എന്തു ചെയ്തുവെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് വിമുരളീധരന്‍ തിരിച്ചടിച്ചു. തൃശ്ശൂരില്‍ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ […]

Keralam

കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപി

തൃശ്ശൂർ: കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. സുരേഷ് ​ഗോപിക്കൊപ്പം പത്മജ വേണു​ഗോപാലും ഉണ്ടായിരുന്നു. ഗുരുത്വം നിർവ്വഹിക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ കോൺ​ഗ്രസിൻ്റെ പിതാവ് എന്ന നിലയിലാണ് കെ കരുണാകരനെ കാണുന്നത്. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകർത്താവ് എന്ന […]

Keralam

സുരേഷ് ഗോപി കേന്ദ്രമന്ത്രിയായ ശേഷം ആദ്യ സന്ദര്‍ശനം ; മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്

കണ്ണൂര്‍ : കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കേരളത്തിലെത്തി ആദ്യം സന്ദര്‍ശിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്ടില്‍. നായനാരുടെ കടുത്ത ആരാധകനായ സുരേഷ് ഗോപി കണ്ണൂര്‍ കല്യാശേരിയിലെ വീട്ടിലെത്തിയാണ് നായനാരുടെ കുടുംബാംഗങ്ങളെ കാണുന്നത്. പയ്യാമ്പലം ബീച്ചിലെത്തി ബിജെപി നേതാവ് കെ ജി മാരാരുടെ സ്മൃതികുടീരത്തില്‍ […]

Keralam

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോഴിക്കോടെത്തി; കണ്ണൂരിൽ വിവിധ ക്ഷേത്രങ്ങളും സന്ദർശിക്കും

കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് വന്‍ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സുരേഷ് ഗോപി വിമാനമിറങ്ങിയത്. ബിജെപി പ്രവര്‍ത്തകരും പൊലീസും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടുന്ന വലിയ ജനാവലിയാണ് വിമാനത്താവളത്തിന് പുറത്ത് സുരേഷ് ഗോപിയെ കാത്തുനിന്നത്. ആര്‍പ്പുവിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ […]

Keralam

പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു

ന്യൂഡൽഹി: പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്ത്രി ഭവനിലെ ഓഫീസിലെത്തിയാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപി കൂടിയായ സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. എല്ലാം പഠിക്കണം, ഇപ്പോൾ താൻ യുകെജി വിദ്യാർത്ഥിയെ പോലെയാണ് എന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ […]

India

സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും; സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി

സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ‌ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ‌ ശ്രമിച്ച സുരേഷ് ​ഗോപിയുമായി കേരളത്തിലെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. സുരേഷ് ​ഗോപി […]