Movies

സുരേഷ് ഗോപി ചിത്രം വരാഹം; മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം വരാഹത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ  പുറത്തിറങ്ങി. എഫ് ഇഎഫ്കെഎ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് ടൈറ്റിൽ പ്രകാശനം ചെയ്തത്. സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രമാണിത്. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക് മൂവീസ് […]

Keralam

തൃശൂരിൽ എന്‍ഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണു​ഗോപാൽ

തൃശൂർ: തൃശൂരിൽ എന്‍ഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണു​ഗോപാൽ. തന്നെ വേണ്ട എന്ന് പരസ്യമായി പറഞ്ഞ്, സഹോദര ബന്ധം പോലും ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന് വേണ്ടി താൻ എന്തിന് പ്രാർത്ഥിക്കണമെന്നും പത്മജ ചോദിച്ചു. തൃശ്ശൂരിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകവേയാണ് പത്മജയുടെ പ്രതികരണം. സഹോദരൻ്റെ […]

Keralam

തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരന്‍

തൃശ്ശൂർ: തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്‌നം പരിഹരിച്ചെന്ന് ബിജെപി സൈബര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വോട്ടു കച്ചവടത്തിനുള്ള അന്തര്‍ധാരയാണ് പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. […]

Keralam

വ്യാജവിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് തിരിച്ചടി

പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചുവെന്ന കേസിൽ സുരേഷ് ഗോപിക്ക് തിരിച്ചടി. സുരേഷ് ഗോപിയുടെ ഹർജി എറണാകുളം എസിജെഎം കോടതി തള്ളി. കേസ് റദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. രണ്ടു കാറുകൾ റജിസ്റ്റർ ചെയ്ത് […]

Keralam

പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുരേഷ് ഗോപി

തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല. പദ്മജയുടെ ആഗ്രഹം കേന്ദ്രനേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കള്‍ പറഞ്ഞാല്‍ തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്. ആരും വന്ന് വിളിച്ചുകൊണ്ടുപോയതല്ല. […]

Keralam

പത്മജ തൃശൂരിൽ പ്രചാരണത്തിനിറങ്ങും; സുരേഷ് ഗോപി

തൃശൂർ‌: കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന വാർത്ത നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറക്കേണ്ടെന്നാണ് ബിജെപി തീരുമാനമെന്ന തരത്തിലായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കില്‍ പത്മജയെ പാര്‍ട്ടിയിലേക്ക് എടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പത്മജയെ പാര്‍ട്ടിയിലേക്ക് […]

Keralam

സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണ കിരീട വിവാദം; പ്രതികരണവുമായി കെ മുരളീധരന്‍

കോഴിക്കോട്: തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി രംഗത്ത്.  വ്യക്തിപരമായ കാര്യം ആണത്, ലൂർദ് പള്ളി കിരീടം വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇത് സംബന്ധിച്ച ആക്ഷേപത്തില്‍ സുരേഷ് ഗോപിയും […]

Keralam

സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്:  മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.  കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.  ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ബലം പ്രയോഗിക്കൽ എന്ന വകുപ്പ് ചുമത്തിയാണ് കുറ്റപത്രം.  പോലീസ് ആക്ടിലെ […]

Keralam

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്താൽ അന്നുതന്നെ ജാമ്യത്തിൽ വിടണമെന്നാണ് ജസ്റ്റിസ് സോഫി തോമസിൻ്റെ ഉത്തരവ്. നിലവിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സർക്കാരും കോടതിയെ […]

Keralam

സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ ‘കഴമ്പില്ല’; ലൈംഗികാതിക്രമം ചെയ്തിട്ടില്ലെന്ന വിലയിരുത്തലിൽ പൊലീസ്

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കഴമ്പില്ല എന്ന വിലയിരുത്തലിൽ പൊലീസ്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചതായാണ് വിവരം. 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. […]