World

ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി

അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിലാണ് തുർക്കിയുടെ നടപടി. ഗാസയിൽ പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിയാണ് തുർക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.  ഗാസയിലേക്കുള്ള സഹായം […]

Keralam

സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിൽ കൽപ്പറ്റ റേഞ്ച് ഓഫിസർക്ക് സസ്പെൻഷൻ

കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തിൽ കൽപ്പറ്റ റേഞ്ച് ഓഫിസർക്ക് സസ്പെൻഷൻ. റേഞ്ച് ഓഫിസർ കെ. നീതുവിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഗുരുതരമായ കൃത്യ വിലോപം ചൂണ്ടിക്കാട്ടിയാണ് ഭരണവിഭാഗം എപിസിസിഎഫ് പ്രമോദ് ജി. കൃഷ്ണൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ […]

India

എയര്‍ ഇന്ത്യയുടെ വനിത പൈലറ്റ് മദ്യപിച്ചെത്തി; മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

ഡല്‍ഹി: ഡല്‍ഹി മുതല്‍ ഹൈദരാബാദ് വരെയുള്ള എയര്‍ ഇന്ത്യ വിമാനമായ ബോയിംഗ് 787 ന്റെ വനിത പൈലറ്റിനെ മദ്യ ലഹരിയില്‍ വിമാനം പറത്താന്‍ എത്തിയതായി കണ്ടെത്തി. പറക്കലിന് മുമ്പുള്ള ബ്രെത്തലൈസര്‍ പരിശോധനയില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്നു ഈ […]

Keralam

സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിങ് ഭാഗികമായി നിർത്തിവെച്ചു

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിങ് ഭാഗികമായി നിർത്തിവെച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. മഞ്ഞ കാർഡുകാർക്ക് ഇന്ന് തന്നെ മസ്റ്ററിങ് നടത്താൻ ശ്രമിക്കും. പിങ്ക് കാർഡുകാർക്ക് മറ്റൊരു ദിവസം മസ്റ്ററിങ് നടത്തും. അരി വിതരണം മൂന്ന് ദിവസം പാടില്ലെന്ന് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി […]

Sports

ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം; സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍

റിയാദ്: ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍.  സൗദി പ്രോ-ലീഗിലെ ഒരു മത്സരത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോയെ സസ്‌പെന്‍ഡ് ചെയ്തത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ അല്‍ നാസറിന്റെ വിജയിച്ചതിന് ശേഷം അല്‍ ഷബാബ് ആരാധകരെയായിരുന്നു റൊണാള്‍ഡോ അശ്ലീല ആംഗ്യം കാണിച്ചത്.  മത്സരത്തിന്റെ […]

Automobiles

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു. […]

Keralam

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; 12 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കോളേജിലെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അഖിൽ, കാശിനാഥൻ, അമീൻ അക്ബർ,  ജോൺസൺ, ആസിൻ്റോ  ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. […]

Local

അനധികൃത സ്വത്ത് സമ്പാദനം: കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

ഏറ്റുമാനൂർ: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവനെ സസ്പെൻഡ് ചെയ്തു. ഡോക്ടർക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2013 മുതൽ 2018 വരെ അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് […]

India

ഇന്ന് ആരിഫും ചാഴിക്കാടനും; പാര്‍ലമെന്റില്‍ നിന്ന് സസ്പന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 143 ആയി

പാര്‍ലമെന്റില്‍ സഭാ നടപടികള്‍ തടസപ്പെടുത്തിയ സംഭവത്തില്‍ രണ്ട് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനെയും എഎം ആരിഫിനെയുമാണ് ഇന്ന് സ്പീക്കര്‍ ഓം ബിര്‍ള സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ് സ്പീക്കര്‍ നടപടിയെടുത്തത്. ഇതോടെ […]

India

ടണല്‍ വീണ്ടും തകരാന്‍ സാധ്യത; ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

പൊട്ടല്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ടണല്‍ തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം താത്ക്കാലികമായി നിര്‍ത്തിവച്ചു. പാറ തുരന്ന് പൈപ്പുകളിലൂടെ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനുളള ശ്രമത്തിനിടെയാണ് വലിയ തോതിലുള്ള പൊട്ടല്‍ ശബ്ദം കേട്ടത്. തുടര്‍ന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് 2.45ഓടെ, രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. […]