Keralam

ഷിബിലയുടെ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റി; താമരശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

താമരശ്ശേരി പുതുപ്പാടി സ്വദേശിനി ഷിബിലയുടെ കൊലപാതകത്തിൽ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയ ഗ്രേഡ് എസ്ഐ നൗഷാദിന് സസ്പെൻഷൻ. കൊല്ലപ്പെട്ട ഷിബില നൽകിയ പരാതിയിൽ നൗഷാദ് കൃത്യമായി അന്വേഷണം നടത്തിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പോലീസിന്റെ നടപടി വന്നിരിക്കുന്നത്. ഇന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയ റൂറൽ […]

Keralam

ബിൽ തുക പിരിച്ച് തട്ടിപ്പ്; കെഎസ്ഇബി ലൈൻമാന് സസ്പെൻഷൻ

തിരുവനന്തപുരം: ഉപയോക്താക്കളിൽ നിന്നും ബിൽ തുക പിരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കെഎസ്ഇബി ലൈൻമാനെ സസ്പെൻഡ് ചെയ്തു. മലയൻകീഴ് സെക്ഷൻ ഓഫിസിലെ ലൈൻമാനായിരുന്ന എം.ജെ. അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. 40 പേരിൽ നിന്നായി 39,800 രൂപയാണ് ഇയാൾ ബിൽ അടയ്ക്കാമെന്നു പറഞ്ഞ് പിരിച്ചെടുത്തത്. ബില്ലടച്ചില്ലെന്നു മാത്രമല്ല, ഇവരുടെയെല്ലാം വൈദ‍്യുതി […]

Keralam

മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഗുരുതര ചട്ടലംഘനങ്ങളെ തുടർന്ന് സസ്പെൻഷനിലായിരുന്ന മുൻ എസ്പി സുജിത്ത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും നിലവില്‍ […]

Keralam

ചോദ്യപേപ്പർ ചോർത്തിയ സംഭവം; പ്യൂണിനെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ക്രിസ്തുമസ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്യൂൺ അബ്ദു നാസറിനെ സസ്‌പെൻഡ് ചെയ്‌ത്‌ സ്കൂൾ അധികൃതർ. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം ഇതിനായി എല്ലാ പിന്തുണയും നൽകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ […]

India

നഴ്സിംഗ് വിദ്യാർത്ഥിനി അനാമികയുടെ മരണം; പ്രിൻസിപ്പളിനും അസിസ്റ്റന്റ് പ്രൊഫസർക്കും സസ്പെൻഷൻ

രാമനഗര ദയാനന്ദ സാഗർ കോളജിലെ നഴ്സിംഗ് വിദ്യാർത്ഥിനി അനാമികയുടെ ആത്മഹത്യയിൽ നടപടിയുമായി മാനേജ്മെൻറ്. നഴ്സിംഗ് കോളജ് പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇരുവരുടെയും മാനസിക പീഡനത്തെ തുടർന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെയും സഹപാഠികളുടെയും ആരോപണം. സംഭവം അന്വേഷിക്കാൻ […]

Keralam

എൻ. പ്രശാന്തിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് നീട്ടി; കെ ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു

എൻ. പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. സസ്പെൻഷനിലായിരുന്ന കെ ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സർവീസിൽ തിരിച്ചെടുത്തു. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകുകയാണ് എൻ. പ്രശാന്ത് ആദ്യം ചെയ്യേണ്ടതെന്ന് കാണിച്ച് ചീഫ് സെക്രട്ടറി കത്തയച്ചു. എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടുമ്പോൾ, കെ ഗോപാലകൃഷ്ണന് സർക്കാരിന്റെ തലോടലാണ്. റിവ്യൂ […]

Keralam

കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ; ബാങ്കിലെ 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ നടപടിയുമായി സൊസൈറ്റി ഭരണസമിതി. ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ ഭരണസമിതി സസ്‌പെൻഡ് ചെയ്തു. സൊസൈറ്റി ജീവനക്കാർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ചേർന്ന ഭരണസമിതി ബോർഡ് മീറ്റിംഗിലാണ് തീരുമാനം. വലിയ വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് […]

Keralam

അങ്കണവാടിയിലെ കസേരയിൽ നിന്ന് മൂന്ന് വയസുകാരി വീണ സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ

തിരുവനന്തപുരം മാറനല്ലൂരിലെ അങ്കണവാടിയിൽ മൂന്ന് വയസുകാരി കസേരയിൽ നിന്ന് മലർന്നടിച്ച് വീണ സംഭവത്തിൽ അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുത വീഴ്ച ഉണ്ടായി എന്നാണ് ബാലാവകാശ കമ്മീഷൻ കണ്ടെത്തൽ. ഇരുവർക്കെതിരെ കമ്മീഷൻ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. പിന്നാലെയാണ് മാറനല്ലൂർ എട്ടാം വാർഡ് അങ്കണവാടിയിലെ […]

Keralam

ടി വി പ്രശാന്തനെ സസ്‌പെൻഡ് ചെയ്തു; ഉത്തരവിറക്കി ആരോഗ്യവകുപ്പ്

എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്ത ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ […]

Keralam

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എസ്‌ഐ […]