Keralam

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എസ്‌ഐ […]

District News

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ

കോട്ടയം: നഗരസഭയിൽ സാമ്പത്തിക തിരിമറി നടത്തിയ മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ ജി, അക്കൗണ്ട് വിഭാഗത്തിലെ സന്തോഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. […]

Keralam

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ്; ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ‌. ജയിൽ‌ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ‌ ജയിലിലെ ഉ​ദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ‌ ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷം വീണ്ടും വിഷയം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് സർക്കാർ നീക്കം. നിയമസഭയിൽ‌ സബ്മിഷനായി പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ […]

Health

ഇന്ത്യൻ മരുന്നിന്റെ വിൽപനയും വിതരണവും നിരോധിച്ച് നേപ്പാൾ സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ മരുന്നിന്റെ വിൽപനയും വിതരണവും നിരോധിച്ച് നേപ്പാൾ സർക്കാർ. ബയോടാക്‌സ് 1 ഗ്രാം എന്ന ആൻ്റിബയോട്ടിക് കുത്തിവയ്‌പ്പിൻ്റെ വിൽപ്പനയും വിതരണവുമാണ് ഗുരുതര ആരോഗ്യ പ്രശ്ങ്ങളുണ്ടാക്കുമെന്ന് കാണിച്ച് നേപ്പാൾ സർക്കാർ ഡ്രഗ് കണ്ട്രോൾ ബോർഡ് താത്കാലികമായി നിർത്തിവെച്ചത്. ഇന്ത്യൻ സ്ഥാപനമായ സൈഡസ് ഹെൽത്ത്‌കെയർ ലിമിറ്റഡ് നിർമ്മിച്ച ഈ കുത്തിവയ്പ്പ് […]

Keralam

ബെവ്കോ റീജിയണൽ മാനേജർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെവ്കോ റീജിയണൽ മാനേജര്‍ക്കെതിരെ നടപടി. 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടർന്നാണ് ബെവ്കോ റീജിയണൽ മാനേജർ കെ റാഷയെ സസ്പെൻ്റ് ചെയ്തത്. മദ്യക്കമ്പനികളിൽ നിന്ന് വാങ്ങിയ പ്രതിഫലമാണ് ഈ അനധികൃത സ്വത്ത് എന്ന വിലയിരുത്തലിലാണ് വിജിലൻസ്. സസ്പെൻഷൻ ഉത്തരവിൻ്റെ പകർപ്പ് […]

Sports

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റംഗ് പൂനിയക്ക് സസ്‌പെന്‍ഷന്‍

ഗുസ്തി താരവും ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ ബജ്‌റംഗ് പൂനിയയെ സസ‍്‍പെന്‍ഡഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ). മാർച്ചില്‍ സോനിപതില്‍ വെച്ച് നടന്ന ട്രയല്‍സില്‍ നാഡയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടർന്നാണ് നടപടി. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ടതിന് ശേഷം മടങ്ങിയ ബജ്‍റംഗ് മൂത്ര സാമ്പിള്‍ നല്‍കാന്‍ […]

No Picture
Keralam

ബ്രീത്ത് അനലൈസര്‍ പരിശോധന; കെഎസ്ആര്‍ടിസിയില്‍ വീണ്ടും നടപടി, 97 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ചു ജോലി ചെയ്ത ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ 40 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി, ഡ്യൂട്ടി സമയത്ത് മദ്യം സൂക്ഷിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രണ്ടാഴ്ച്ചക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. ഡ്യൂട്ടിക്കായെത്തുന്ന വനിതകള്‍ […]

No Picture
Keralam

കോഴിക്കോട് ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ഹോം വോട്ടിങിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹോം വോട്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പെരുവയലിലെ […]

Keralam

സുഗന്ധഗിരി മരംമുറിയ്ക്കൽ കേസ്: ഡിഎഫ്ഒ ഉൾപ്പടെ 2 ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തിൽ 3 ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ഡിഎഫ്ഒ എ ഷജ്‌ന, റേഞ്ച് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇതോടെ കേസിൽ സസ്പെന്‍ഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം 9 ആയി. വനംവകുപ്പ് അഡീഷണല്‍ […]

Keralam

വനം വകുപ്പ് ഓഫീസിൽ കഞ്ചാവ് കൃഷി; റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ

പത്തനംതിട്ട: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തിയെന്ന് റിപ്പോർട്ട് നൽകിയ റേഞ്ചർക്കും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കും സസ്പെന്‍ഷൻ. റേഞ്ചർ ബി ആർ ജയൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആര്‍ അജയ് എന്നിവർക്കാണ് സസ്പെൻഷൻ. അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫിന്‍റെതാണ് ഉത്തരവ്. കുറ്റകൃത്യം കണ്ടെത്തിയ […]