India

വിഷമദ്യദുരന്തത്തില്‍ നടുങ്ങി കള്ളാക്കുറിച്ചി ; 34 മരണം, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം

ചെന്നൈ : കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ ഇതുവരെ 34 പേര്‍ മരണമടഞ്ഞു. 80ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ പാനല്‍ ഉടന്‍ കൈമാറും. […]

India

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല ലക്ഷ്യം നിയമസഭ ; നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം

ചെന്നൈ : 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ അനന്ദ് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. വിക്രവണ്ടി ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ടിവികെ മത്സരിക്കില്ലെന്ന് ഉറപ്പായി. ഡിഎംകെയുടെ പുഗഴേന്തി […]

Keralam

മുല്ലപ്പെരിയാറിൽ നിന്ന് കൃഷി ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

മുല്ലപ്പെരിയാറിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. 120 ദിവസത്തേക്ക് സെക്കൻഡിൽ 300 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, കർഷക കൂട്ടായ്മകളും ചേർന്ന് പ്രത്യേക പൂജകൾക്ക് ശേഷമാണ് തേക്കടി കനാലിലെ ഷട്ടർ തുറന്നത്. തമിഴ്നാട്ടിലെ 5 ജില്ലകളിലെ കൃഷി ആവശ്യത്തിനാണ് […]

Keralam

കേരളം അടക്കം നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന കാട്ടാന സർവ്വേ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കേരളം അടക്കം നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന കാട്ടാന സർവ്വേ ഇന്ന് അവസാനിക്കും. ഒരു മാസത്തിനകം കരട് റിപ്പോർട്ട്‌ തയ്യാറാക്കും. സർവ്വേയിലെ കണക്ക് അനുസരിച്ച് തുടർനടപടികൾ ആലോചിക്കാനാണ് ധാരണ. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സംയുക്തമായി സർവ്വേ നടത്തുന്നത്. മെ‍ാത്തം വനമേഖലയെ ആറു […]

India

തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൃതദേഹങ്ങൾ ;വാഹനം കോട്ടയം രജിസ്ട്രേഷനിലെത്

തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൃതദേഹങ്ങൾ. മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയുമാണ് മൃതദേഹം. കോട്ടയം രജിസ്ട്രേഷനിൽ ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്‌തതയിൽ ഉള്ളതാണ് വാഹനം. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വാഹനം നാട്ടുകാർ കണ്ടെത്തിയത്. കമ്പത്തിന് സമീപം ഒരു തോട്ടത്തിലാണ് വാഹനം […]

Keralam

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സ് അപകടം; നാല് വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട തുലാപ്പിള്ളി‍ കണമലയിൽ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ്സ് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റ നാല് വയസ്സുകാരൻ പ്രവീൺ മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവില്വാമല സ്വ​ദേശികളാണ് അപകടത്തിൽ പെട്ടത്. മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ ആണ് അപകടം സംഭവിച്ചത്. പതിവായി അപകടം […]

Keralam

കുടുംബപ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

ഇടുക്കി: കുടുംബപ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരാണ് മൂന്നാര്‍ പോലീസിൻ്റെ പിടിയിലായത്. ചെണ്ടുവരെ എസ്റ്റേറ്റില്‍ തൊഴിലാളി ലയങ്ങളിലെത്തിയ സംഘം കുടുംബപ്രശ്‌നങ്ങളുണ്ടാകാനും കുടുംബാംഗങ്ങളുടെ മരണം […]

India

സമാധാന ചർച്ചയ്ക്ക് പിന്നാലെ സേലത്ത് രണ്ട് ജാതി വിഭാഗങ്ങൾ തമ്മിൽ സംഘർഷം; കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു

സേലം: തമിഴ്നാട്ടിലെ സേലത്തെ ദീവട്ടിപ്പട്ടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ദളിത് വിശ്വാസികളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സമാധാന ചര്‍ച്ചയ്ക്ക് പിന്നാലെ രൂക്ഷമായ സംഘര്‍ഷം. പ്രദേശത്തെ രണ്ട് ജാതി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം തീവെപ്പിലേക്കും അക്രമത്തിലും കലാശിച്ചു. ആള്‍ക്കൂട്ടം പ്രദേശത്തെ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദീവട്ടിപ്പടിയിലെ  മാരിയമ്മൻ ക്ഷേത്രത്തിലെ […]

Keralam

അട്ടപ്പാടിക്ക് ആശ്വാസം; തമിഴ്നാട് അപ്പർ ഭവാനി ഡാം തുറന്നതോടെ ഭവാനി പുഴയിൽ വെള്ളമെത്തി

പാലക്കാട്‌: പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി. തമിഴ്നാട് അപ്പർ ഭവാനി ഡാം തുറന്നതോടെയാണ് പുഴയിൽ വെള്ളമെത്തിയത്. ഇതോടെ അട്ടപ്പാടിക്ക് ആശ്വാസമായി. കുടിവെളള ക്ഷാമം പരിഗണിച്ചാണ് തമിഴ്നാട് ഡാം തുറന്നത്. കനത്ത വേനലിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞിരുന്നു. പാലക്കാട് കടുത്ത ചൂട് തുടരുകയാണ്. ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. അടുത്ത […]

India

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരിൽ തമിഴ്‌നാടിനെ ദുർബലപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണത്തിന്റെ പേരിൽ പാർലമെന്റിൽ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് പിന്നിൽ ബിജെപിക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭയിലുള്ള 888 സീറ്റുകൾ സംസ്ഥാനങ്ങളുടെ […]