India

തമിഴ്‌നാട്ടിൽ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. രാവിലെയാണ് അപകടം. ബസ് ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബസ് ചെറുതായി ലോറിയില്‍ തട്ടിയതോടെ പെട്ടെന്ന് വെട്ടിച്ചു. ഇതിനിടെ ഫുട്‌ബോര്‍ഡില്‍ നിന്നും യാത്ര […]

Local

അതിരമ്പുഴയിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് മോട്ടർ വാഹന വകുപ്പിൻ്റെ പെറ്റിക്കേസ്

അതിരമ്പുഴ: ഒരു വർഷത്തിലേറെയായി അതിരമ്പുഴയിലെ വീട്ടിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് മോട്ടർ വാഹന വകുപ്പിൻ്റെ പെറ്റിക്കേസ്. നോട്ടീസ് കണ്ട് ഞെട്ടി ഉടമ. അതിരമ്പുഴ സ്വദേശിയും കാനറ ബാങ്കിലെ മാനേജരുമായ രാഹുൽ ജയിംസിനാണ് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 26നു രാഹുലിൻ്റെ വാഹനത്തിൻ്റെ അതേ നമ്പറുള്ള ബൈക്ക് തമിഴ്നാട്ടിലെ […]

India

കോയമ്പത്തൂരിലെ കോഴിഫാമിൽനിന്ന് 15 ടൺ റേഷനരി പിടികൂടി തമിഴ്നാട് സിവിൽ സപ്ലൈസ് സിഐഡി വിഭാഗം

സുളൂർ: കോയമ്പത്തൂരിലെ കോഴിഫാമിൽ നിന്ന് 15 ടൺ റേഷനരി പിടികൂടി തമിഴ്നാട് സിവിൽ സപ്ലൈസ് സിഐഡി വിഭാഗം. 6 പേർ അറസ്റ്റിൽ. അരി പൂഴ്ത്തിവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ്  റെയ്ഡ് നടത്തിയത്. കോയമ്പത്തൂരിന് സമീപമുള്ള സുളൂർ എന്ന സ്ഥലത്തെ കോഴി ഫാമിലാണ് റേഷനരി പൂഴ്ത്തി വച്ചിരുന്നത്. സുളൂരില സേലകാരാച്ചാലിലെ […]

Movies

2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ച് തമിഴ്‌നാട്; സോഷ്യൽ മീഡിയയിൽ പരിഹാസം

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര പുരസ്‌ക്കാരം വീണ്ടും പ്രഖ്യാപിച്ച് തമിഴ്‌നാട്. 2015 വർഷത്തെ ചലച്ചിത്ര പുരസ്‌ക്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2008 ൽ നിന്നുപോയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 2017 ൽ പുനരാരംഭിച്ചിരുന്നു. 2008 മുതൽ 2014 വരെയുള്ള പുരസ്‌ക്കാരം 2017 ൽ പ്രഖ്യാപിച്ചെങ്കിലും 2022ലാണ് ഇവ സമ്മാനിച്ചത്. തുടർന്നാണ് […]

India

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ നാലു സീറ്റില്‍ മത്സരിക്കും

തമിഴ്നാട് : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി.  സിപിഐയും സിപിഎമ്മും രണ്ടുവീതം സീറ്റുകളില്‍ മത്സരിക്കും.  കഴിഞ്ഞ തിരഞ്ഞെടുപ്പിലും രണ്ടുവീതം സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്.  ഏതൊക്കെ സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുക എന്ന് പിന്നീട് തീരുമാനിക്കും.  തിരുപ്പൂരും നാഗപട്ടണവുമാണ് സിപിഐയുടെ സിറ്റിങ് സീറ്റുകള്‍.  […]

Movies

റീ റിലീസിലും ഹൗസ്ഫുൾ; തമിഴ്‌നാട്ടിൽ ‘പ്രേമം’ ഏറ്റെടുത്ത് ആരാധകർ

റിലീസ് ചെയ്തിട്ട് പത്ത് വർഷം കൂടി തികയാത്ത ഒരു മലയാള സിനിമ, വർഷങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ റീ റിലീസ് ചെയ്യുന്നു. ഒരു പുതിയ ചിത്രത്തിനെന്ന പോലെ ആളുകൾ ഇടിച്ചു കയറുന്നു. കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നുമെങ്കിലും സത്യമതാണ്. 2015-ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമമാണ് 9 വർഷങ്ങൾക്ക് ശേഷം […]

Keralam

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയില്‍; തമിഴ്നാട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജലനിരപ്പ് 140 അടിയിലെത്തിയത്. ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി തമിഴ്നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നീരൊഴുക്ക് കൂടിയതും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ […]

India

തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ്, അമൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. കൃഷ്ണഗിരി- ഹൊസൂർ പാതയിലാണ് അപകടമുണ്ടായത്. ബംഗലൂരുവിൽ വിദ്യാർത്ഥികളാണ് മരിച്ച സന്ദീപും അമനും.

India

തമിഴ്‌നാട്ടിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെ

ചെന്നൈ: രാജ്യത്ത് എൻഡിഎയുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നായ അണ്ണാ ഡിഎംകെ മുന്നണി ബന്ധം അവസാനിപ്പിക്കുന്നു. തമിഴ്‌നാട്ടിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തീരുമാനം. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പാർട്ടി വക്താവ് ഡി ജയകുമാർ ചെന്നൈയിൽ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അപമാനം സഹിക്കേണ്ട […]

India

നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ പരിശോധന

കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം.  അതേസമയം, നിപ മരണം സ്ഥിരീകരിച്ച […]