Keralam

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. 1991-1995 കാലയളവില്‍ നാലാം കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലു തവണ കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായി. […]