Keralam

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി

താമരശ്ശേരി പദം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ […]

Keralam

പോലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങി; കോഴിക്കാട് യുവാവ് മരിച്ചു

കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ […]

Keralam

നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഇൻസ്റ്റഗ്രാം വഴി കൊലവിളി; ഷഹബാസിൻ്റെ കൊലപാതകം ആസൂത്രിതം

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിൻ്റെ കൊലപാതകം ആസൂത്രിതം. നിർണായക തെളിവുകൾ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നും പൊലീസിന് ലഭിച്ചു. ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും മുൻപും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചിരുന്നു. നഞ്ചക് ഉപയോഗിച്ച് മർദ്ദിക്കുമെന്നും പ്രതികൾ ഭീഷണി […]

Keralam

‘കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ അധികാരം നിലനിര്‍ത്താന്‍ നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയ സര്‍ക്കാര്‍’; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

അധികാരം നിലനിര്‍ത്തുന്നതിനായി നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയിരിക്കുന്ന സര്‍ക്കാരും അതിന് ഒത്താശ പാടുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സഹപാഠികളുടെ അക്രമണത്തില്‍ മരണമടഞ്ഞ ഷഹബാസിന് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഓരോ ദിവസവും കൊലപാതക […]

Keralam

കട്ടിയുള്ള ആയുധം കൊണ്ടുള്ള അടിയിൽ ഷഹബാസിന്റെ ‘തലയോട്ടി തകർന്നു’; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു.നഞ്ചക് കൊണ്ടുള്ള അടിയിൽ പരുക്കേറ്റതാവാമെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അഞ്ച് വിദ്യാർത്ഥികളാണ് ഷഹബാസിന്റെ […]

Keralam

താമരശ്ശേരിയിൽ വയോധികൻ്റെ മൃതദേഹം വീടിനകത്ത് കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കുണ്ടത്തിൽ സുധാകരനെ (62) യാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സുധാകരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിനകത്തെ മുറികളിലും നിലത്തുമായി രക്തപ്പാടുകൾ കണ്ടെത്തി. ഇതോടെയാണ് മരണത്തിൽ അസ്വാഭാവികയുണ്ടെന്ന സംശയം ബലപ്പെട്ടത്. താമരശ്ശേരി […]