‘തുടരും’; രജപുത്ര-മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിനു പേരിട്ടു
രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പടെയുള്ള പ്രധാന ഷെഡ്യൂള്‍ ഒക്ടോബര്‍ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബര്‍ ഒന്നിന് […]