Keralam

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്തശേഷം യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃത‍ര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ആരേയും പുറത്തേക്ക് […]

Keralam

ആര്‍സിസി ഡാറ്റാ ചോര്‍ത്തലിന് പിന്നില്‍ അന്താരാഷ്ട്ര മാഫിയ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡാറ്റാ ചോര്‍ത്തലിന് പിന്നില്‍ അന്താരാഷ്ട്ര മാഫിയയെന്ന് വിവരം. കൊറിയന്‍ സൈബര്‍ ഹാക്കര്‍മാരാണ് പിന്നിലെന്നാണ് സൂചന. ക്രിപ്‌റ്റോ കറന്‍സി ഏജന്‍സികളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടി. ഡാറ്റ തിരിച്ചുവേണമെങ്കില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തില്‍ പണം കൈമാറണമെന്നായിരുന്നു ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും […]

Keralam

ഹോളിവുഡിൽ ലാൻഡ് ചെയ്ത് ഫ്ലോറിഡയിലെ ഡെൽറ്റ എയർലൈൻസ് പൈലറ്റ് ; തിരുവനന്തപുരം സ്വദേശി അഖിൽ

ഫ്ലോറിഡയിലെ ഡെൽറ്റ എയർലൈൻസിൽ പൈലറ്റ്, ഹോളിവുഡിലെ അഭിനേതാവ്. തിരുവനന്തപുരം സ്വദേശിയും ഫ്ലോറിഡയിലെ മയാമി നിവാസിയുമായ അഖിൽ സാം വിജയ് ആണ് ഈ കൗതുകമുള്ള ജീവിതത്തിന്റെ ഉടമ. നടൻ റഹ്മാന്റെ ലുക്കും പൊക്കവുമുള്ള അഖിലിന് ‘ഭയ്യാ ഭയ്യാ’ എന്ന ജോണി ആന്റണി ചിത്രത്തിൽ മുഖം കാണിക്കാനൊരവസരം കിട്ടിയതാണ് സിനിമ ലോകത്തേക്കുള്ള […]

Keralam

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

തിരുവനന്തപുരം: തിരുവനന്തുപുരം നഗരത്തില്‍ ശക്തമായ മഴ. മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും മഴ തോര്‍ന്നിട്ടും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. രണ്ടു മണിക്കൂറിലേറെ നേരമാണ് നഗരത്തില്‍ മഴ പെയ്തത്. തമ്പാനൂര്‍ ജങ്ഷനിലും ബേക്കറി ജങ്ഷന്‍ തുടങ്ങിയ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടുണ്ടായി. മഴയെ തുടര്‍ന്ന് […]

Keralam

മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് ചെയർപേഴ്‌സൺ

തിരുവനന്തപുരം: സമരത്തിനിറങ്ങിയ ജീവനക്കാരെ ചർച്ചയ്ക്ക് വിളിച്ച് മിൽമ മേഖലാ യൂണിയന്‍ ചെയർപേഴ്‌സൺ മണി വിശ്വനാഥൻ. വൈകിട്ട് 6.30ന് പട്ടത്ത്‌ മിൽമ അസ്ഥാനത്താണ് ചർച്ച നടത്തുന്നത്. സമരത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാൽവിതരണം തടസ്സപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി–സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്. അനധികൃത […]

Uncategorized

സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം തകരാറിൽ; ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താനായില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം തകരാറിൽ. സെക്രട്ടേറിയറ്റിലെ ഇ ഓഫീസിന്റെ വാർഷിക മെയിന്റനൻസ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബയോ മെട്രിക് പഞ്ചിങ് സംവിധാനവും തകരാറിൽ ആയതെന്നാണ് അനുമാനം. സാങ്കേതിക തകരാറാണെന്നും വൈകാതെ പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കുന്നതിന് പൊതുഭരണ വകുപ്പ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് […]

Keralam

യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്, ഭർത്താവിനായുള്ള തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: കാട്ടാക്കടയിലെ യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇന്നലെയായിരുന്നു യുവതിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭർത്താവ് രഞ്ജിത്ത് ഒളിവിൽ പോയിരുന്നു .ഭർത്താവിന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. രഞ്ജിത്തിന്റെ വാഹനം പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ […]

Keralam

മേയർ-ഡ്രൈവർ തർക്കം ; പോലീസിലുള്ള വിശ്വാസം തുടക്കത്തിലേ നഷ്ടപ്പെട്ടെന്ന് യദു

തിരുവനന്തപുരം: മേയറുമായുള്ള തര്‍ക്കത്തിന് പിന്നാലെ പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയില്‍ വിശ്വാസം ഇല്ലെന്ന് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു. മൊഴിയെടുപ്പ് സത്യസന്ധമായിരുന്നില്ലെന്നും, മേയര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വരുത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യദു ആരോപിച്ചു പൊലീസിന്റെ നടപടിയില്‍ തുടക്കം മുതല്‍ സംശയമുണ്ട് […]

Keralam

തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി പരാതി

തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി പരാതി. സ്വകാര്യ ആവശ്യത്തിന് ഡ്യൂട്ടി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. കളക്ടർക്ക് എതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടേഴ്സ് രംഗത്തെത്തി. ഡോക്ടർമാരോട് മാന്യമായി ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർജനെയാണ് […]

Keralam

മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിൻ്റെ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിൻ്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി യദുവിൻ്റെ മൊഴി എടുക്കും. അതിനിടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ തമ്പാനൂർ പോലീസ്, ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെർമിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കേസിലെ നിർണായക […]