Keralam

കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി

തിരുവനന്തപുരം: കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി. മാസ്റ്റർപ്ലാൻ തിരുത്താൻ കെ റെയിലിനു റെയിൽവേ നിർദ്ദേശം നൽകി. ശിവഗിരി മഠത്തിലേക്കുള്ള രണ്ടാം കവാടം ഒഴിവാക്കണമെന്നതടക്കമാണ് നിർദ്ദേശം. ടെണ്ടർ നൽകിയ ശേഷം പ്ലാനിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത് പദ്ധതി സ്തംഭിക്കാൻ വഴിയൊരുക്കുമോയെന്ന് ആശങ്കയുണ്ട്. […]

Keralam

കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിത്തുറ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ചയായിരുന്നു പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജ്യൂസ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിയിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് സെന്റ് ആൻഡ്രൂസ് കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു […]

Keralam

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി;രാജീവ് ചന്ദ്രശേഖര്‍

പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം തന്നോട് ചോദിക്കരുതെന്നും സിപിഐഎം പാര്‍ട്ടി സെക്രട്ടറിയോട് ചോദിച്ചാല്‍ മതിയെന്നും കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ട. ഉത്തരം കിട്ടില്ല. മുഖ്യമന്ത്രി എന്നെ […]

Keralam

തിരുവനന്തപുരം നഗരസഭ ‘സിറ്റിസ് 2.0’ലേക്ക്: നേട്ടം പങ്കുവച്ച് മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ‘സിറ്റിസ് 2.o’ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം പങ്കുവച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.  കേരളത്തില്‍ നിന്ന് സിറ്റിസ് 2.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തിരുവനന്തപുരമെന്ന് മേയര്‍ പറഞ്ഞു.  സ്മാര്‍ട്ട് സിറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ 36 നഗരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും തുടര്‍ന്ന് […]

Keralam

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; റോഡ് ഷോ ഇല്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടക്കുന്ന ചടങ്ങിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിലും പങ്കെടുക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10 ന് ആരംഭിക്കുന്ന കേരള പദയാത്ര സമാപന ചടങ്ങില്‍ ഉച്ചക്ക് 12 […]

Keralam

ചികിത്സ ലഭിക്കാതെ അമ്മയും കുഞ്ഞും മരിച്ച സംഭവം; വ്യാജ അക്യുപങ്ചർ പ്രസവ ചികിത്സ നൽകിയ ശിഹാബുദ്ദീൻ പിടിയിൽ

തിരുവനന്തപുരം: നേമത്ത് പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വ്യാജ അക്യുപങ്ചർ പ്രസവ ചികിത്സ നൽകിയ ശിഹാബുദ്ദീൻ പിടിയിൽ.  വെഞ്ഞാറമൂട് തേമ്പാമൂട് സ്വദേശിയാണ് ശിഹാബുദ്ദീന്‍. കൊച്ചിയിൽ നിന്ന് ഷമീറയ്ക്ക് അക്യുപഞ്ചർ ചികിത്സ നൽകിയത് ഇയാളാണ്. കേസിന്‍റെ ആദ്യ ദിവസം ഷിഹാബുദ്ദീനെ തേടി പൊലീസ് എത്തിയപ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. […]

Keralam

പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്‍റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്‌ഐആറില്‍ […]

Keralam

കുട്ടിയുടെ തിരോധാനം; രേഖാചിത്രം തയ്യാറാക്കി പൊലീസ്; പുറത്തു വിട്ടില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ രണ്ടു വയസുകാരിയുടെ തിരോധാനത്തിൽ രേഖാചിത്രം തയ്യാറാക്കി പൊലീസ്. രണ്ടു വയസുകാരിയുടെ സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാൽ വ്യക്തതയില്ലാത്ത വിവരണവും പ്രായം കൃത്യമായി പറയാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ ഇന്നലേയും വളരെ അവ്യക്തമായിരുന്നു സഹോദരൻമാരുടെ മൊഴി.  അതേസമയം, […]

Keralam

ആഡംബര വീട്ടിലെ രഹസ്യ അറയിൽ 200 കുപ്പികൾ, ഡ്രൈ ഡേ ‘വരുമാനം’ ഒരു ലക്ഷം രൂപ

തിരുവനന്തപുരത്തെ ഞാണ്ടൂർകോണത്ത് ഡ്രൈ ഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി.  ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻ നായരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്. ആഡംബര വീട്ടിലെ രഹസ്യ അറകളിൽ 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. മുന്തിയ ഇനം […]

Keralam

തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകൾക്കു വന്യവിരുന്നൊരുക്കാൻ ലിയോയും നൈലയും

തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകൾക്കു വന്യവിരുന്നൊരുക്കാൻ ലിയോയും നൈലയും. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്ചക്കാർക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണു സിംഹ ജോഡികൾക്കു പേരിട്ടത്. പെൺ സിംഹമാണ് നൈല, ലിയോ ആൺ സിംഹവും. ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, എമു […]