India

“ഹിന്ദി അടിച്ചേൽപ്പിക്കുന്നു”; നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാൻ ആകില്ലെന്നും രഞ്ജന നാച്ചിയാർ വ്യക്തമാക്കി. […]