
Keralam
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കടത്തിവെട്ടി; തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്കത്തുക
നാട്ടാനകളുടെ ഏക്കത്തുകയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കടത്തിവെട്ടി തൃക്കടവൂർ ശിവരാജു. ചീരംകുളം പൂരത്തിനാണ് തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്കത്തുക. 13,55,559 രൂപയ്ക്കാണ് ചൈതന്യം കമ്മറ്റി ലേലത്തിൽ വിളിച്ചത്. ചാലിശ്ശേരി പൂരത്തിന് 13 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ലേലത്തിൽ വിളിച്ചിരുന്നത്. നിലവിൽ കേരളത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണ് തൃക്കടവൂർ ശിവരാജുവിന്. […]