Keralam

ഒല്ലൂരിൽ ചികിത്സ പിഴവു മൂലം കുഞ്ഞ് മരിച്ചെന്ന പരാതിയുമായി കുടുംബം

തൃശൂർ: ഒല്ലൂരിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ചികിത്സ പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചുവെന്നാരോപണവുമായി ഒല്ലൂരിലെ വിൻസെന്‍റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതി. പനിയെ തുടർന്നാണ് ഒരു വയസുള്ള കുഞ്ഞിനെ തൃശൂരിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്‌സായിരുന്നു കുട്ടിയെ ചികിത്സിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. വൈകുന്നേരം 4.30 […]

Keralam

‘വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ, തൃശൂരിന് എന്റെ ദീപാവലി സമ്മാനം’: സുരേഷ് ഗോപി

തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. വിമാനത്താവള മാതൃകയിൽ പുതുക്കിനിർമിക്കുന്ന സ്റ്റേഷനിൽ മൾട്ടിലവൽ പാർക്കിംഗാണ് […]

Keralam

‘തൃശൂരിലെ വോട്ടുകൾക്ക് കാരണം കരുവന്നൂർ, അത് മറക്കാനാണ് പൂരം കലക്കൽ ആരോപണം’: സുരേഷ് ​ഗോപി

തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പോലീസ് […]

Keralam

മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് സമയത്തും എം പി ഫണ്ടിൽ […]

Keralam

തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മൂവ് ഔട്ട് എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും സുരേഷ് ഗോപി ഇന്നലെ […]

Keralam

അമ്മയേയും മകനേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മകന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സൂചന

തൃശൂര്‍ ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊറുത്തിശ്ശേരി വി വണ്‍ നഗര്‍ സ്വദേശികളായ 73 വയസുള്ള മാലതി, മകന്‍ 45 വയസ്സുള്ള സുജീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു.  ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് വീടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ […]

Keralam

തൃശൂരില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം ചാക്കില്‍; ദുരൂഹത, അന്വേഷണം

തൃശൂര്‍: പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. […]

Keralam

തൃശൂരിലെ എടിഎം കവര്‍ച്ച: ഗ്യാസ് കട്ടറും ട്രേകളും അടക്കം നിര്‍ണായക തൊണ്ടി മുതലുകള്‍ പുഴയില്‍ നിന്നും കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ എടിഎം കവര്‍ച്ചയില്‍ നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി. താണിക്കുടം പുഴയില്‍ നിന്ന് എട്ട് എടിഎം ട്രേകള്‍ സ്‌കൂബ സംഘം കണ്ടെടുത്തു. എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടറും കണ്ടെടുത്തിട്ടുണ്ട്. ചാക്കില്‍കെട്ടിയാണ് ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചത്. മൂന്ന് എടിഎമ്മുകളിലെ 12 ട്രേകള്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ […]

Keralam

‘തൃശൂരിൽ മത്സരിക്കാൻ ചെന്നതാണ് തെറ്റ്; പൂരം കലക്കിയതുകൊണ്ട് മെച്ചം കിട്ടിയത് ബിജെപിക്ക്’; കെ മുരളീധരൻ

തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ. തൃശൂരിൽ മത്സരിക്കാൻ ചെന്നതാണ് ഞാൻ ചെയ്ത തെറ്റെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി മാറാൻ തയ്യാറാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരൻ  പ്രതികരിച്ചു. യുഡിഎഫിന്റെ പരാജയത്തിന് പല കാരണങ്ങളുമുണ്ട്. അതിൽ ഒന്നാണ് തൃശൂർ പൂരമെന്ന് അദ്ദേഹം പറഞ്ഞു. […]

Keralam

രണ്ട് ഫാനും രണ്ട് ബൾബും; കറണ്ട് ബില്ല് വന്നത് 6000 രൂപ, ഭിന്നശേഷിക്കാരന് കെഎസ്ഇബിയുടെ ഇരുട്ടടി

തൃശൂർ: പഞ്ചായത്തിന്റെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരനായ വയോധികന് കെഎസ്ഇബിയുടെ കുരുക്ക്. അരിമ്പൂർ എഴുത്തച്ഛൻ റോഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവിവാഹിതനായ വസന്തകുമാറിന് ഇത്തരണ വൈദ്യുതി ബില്ല് വന്നത് ആറായിരം രൂപയാണ്. മാസം മുന്നൂറിൽ താഴെ മാത്രം ബില്ല് വന്നിരുന്നിടത്താണിത്. രണ്ട് മാസം മുൻപ് ഇടിമിന്നലിനെ തുടർന്ന് വസന്തകുമാറിന്റെ വീടിന്റെ മീറ്റർ […]