Keralam

ഷൊര്‍ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്

പാലക്കാട് : ഷൊര്‍ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. കാഴ്ചാപരിമിതിയുള്ള യുവാവിനും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വീടിനുള്ളില്‍ കയറിയാണ് തെരുവുനായ യുവാവിനെ ആക്രമിച്ചത്. എഴുപതുകാരനായ വയോധികനും പരിക്കേറ്റിട്ടുണ്ട്. കാരക്കാടിന് സമീപം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. പരിക്കേറ്റവര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സ തേടി.

Keralam

എടപ്പാൾ പോത്തന്നൂരിൽ സഹോദരങ്ങളായ വീട്ടമ്മമാർ പൊള്ളലേറ്റ് മരിച്ചു

മലപ്പുറം: എടപ്പാൾ പോത്തന്നൂരിൽ സഹോദരങ്ങളായ വീട്ടമ്മമാർ പൊള്ളലേറ്റ് മരിച്ചു. പോത്തന്നൂർ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പിൽ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. പോത്തന്നൂരിലെ വീട്ടിൽവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാർ എടപ്പാളിലെ സ്വകാര്യ […]

Health

അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി യുവതി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. അരിവാൾ രോഗത്തെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു വള്ളി. വ്യാഴാഴ്ചയോടെ ചികിത്സകഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയെങ്കിലും കടുത്ത കാലുവേദന അനുഭവപ്പെട്ടതോടെ കോട്ടത്തറ താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ […]

No Picture
Keralam

പാലക്കാട് 7 വയസുകാരനെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു

പാലക്കാട്: നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കുട്ടിയുടെ കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരുക്കേറ്റ […]

Health

സർക്കാർ മെഡിക്കൽ കോളേജിൽ നെഞ്ചുതുറക്കാതെ ശ്വാസകോശത്തിന് അർബുദം ബാധിച്ച ഭാഗം നീക്കി

തൃശ്ശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ നെഞ്ചുതുറക്കാതെ ശ്വാസകോശത്തിന് അർബുദം ബാധിച്ച ഭാഗം നീക്കി. 64-കാരിക്കാണ് ‘യൂണിപോർട്ടൽ വാട്സ്’ എന്ന ഒറ്റത്തുള  താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. ചെറിയ മുറിവുമാത്രമാണ് ഉണ്ടാവുക. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. സാധാരണ താക്കോൽദ്വാര ശസ്ത്രക്രിയയിൽ കുറഞ്ഞത് മൂന്നുദ്വാരങ്ങളെങ്കിലും ഉണ്ടാക്കേണ്ടതുണ്ട്. ഇവിടെ, […]

Health

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.35 നാണ് മരണം സംഭവിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ആറാം തിയ്യതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ […]