Keralam

തൃശൂർ പൂരം അന്വേഷണം; എഡിജിപി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി എം​ആ​ർ അജിത്കുമാ​ർ ഇ​ന്ന് സ​മ​ർ​പ്പി​ക്കും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് എ​ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും കൈ​മാ​റും. നാ​ല് മാ​സം ക​ഴി​ഞ്ഞാ​ണ് ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളാ​ണ് […]

Keralam

തൃശ്ശൂർ പൂരം വിവാദം; അന്വേഷണം നടന്നിട്ടില്ലെങ്കിൽ എന്തിനാണ് മൊഴി രേഖപ്പെടുത്തിയത്? പോലീസ് റിപ്പോർട്ട് മറച്ചുവെക്കുന്നു, വിഎസ് സുനിൽകുമാർ

കേരള പോലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണം പോലീസ് അട്ടിമറിച്ചു. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ ദേവസ്വങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു എന്നാൽ അങ്ങനെ […]

Keralam

തൃശൂ‍ർ പൂരം കലക്കിയതിൽ രാഷ്ട്രീയ ഗൂഢാലോചന ; പോലീസിന് ഗുരുതര വീഴ്ചയെന്ന് വി എസ് സുനിൽ കുമാർ

തൃശൂ‍ർ : തൃശൂർ പൂരത്തിൽ പോലീസിന് വീഴ്ച പറ്റിയെന്നും പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. തൃശൂർ പൂരം കലക്കുന്നതിൽ എഡിജിപി എം ആർ അജിത് കുമാർ ഇടപെട്ടുവെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയാണ് വി എസ് […]

Keralam

തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കഴിഞ്ഞതവണത്തെതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുമെന്നും പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കുത്തിയിരുന്ന് വെടിക്കെട്ട് കണ്ട ആസ്വദിച്ചിരുന്ന ഒരു തല്ലു പോലും […]

Keralam

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിൻ്റെ വിശദീകരണം തേടിയത്. ഉ​ദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തിൽ വിശദീകരണം നൽകണം. കേസ് രജിസ്റ്റർ ചെയ്തോയെന്നതിലും ജുഡീഷ്യൽ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. […]

Keralam

തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരത്തിലെ പൊലീസിന്റെ ഇടപെടലിൽ ‌ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പോലീസ് ഇടപെടല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സ‍ർക്കാരിന്റെ വിശദീകരണം തേടിയത്. ഇതിനിടെ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉണ്ടായ പരാതിയിൽ പോലീസ് കമ്മീഷണ‍ർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. തൃശ്ശൂർ പോലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് […]

Keralam

തൃശ്ശൂർ പൂരം പ്രതിസന്ധി; പരാതികളില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി തൃശ്ശൂർ പൂരത്തിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് പരാതികളാണ് എത്തിയതെന്നും ഇതില്‍ അന്വേഷണം നടത്താനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഗൗരതരമായി കാണുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ”തൃശ്ശൂർ […]

Keralam

തൃശ്ശൂർ പൂരം; വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ. രാജൻ

തൃശൂർ: വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ. രാജൻ. വിവാദമാക്കൻ ശ്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നും ദേവസ്വങ്ങള്‍ക്ക് ചെറിയ നീരസമുണ്ടെന്നും കെ. രാജൻ പറഞ്ഞു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെ തന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി […]

Festivals

പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു

തൃശ്ശൂര്‍: പൂരത്തിൻ്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി. നാളെയാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം. രാവിലെ ആറാട്ടിന് […]

Keralam

തൃശ്ശൂർ പൂരം; വനംവകുപ്പിൻ്റെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന് മന്ത്രി കെ രാജന്‍

തൃശ്ശൂർ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് വനംവകുപ്പിൻ്റെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന് മന്ത്രി കെ രാജന്‍. ഇതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പൂരം നടത്തിപ്പില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വനംവകുപ്പിൻ്റെ ഡോക്ടര്‍ വീണ്ടും പരിശോധിക്കണമെന്ന നിബന്ധനയ്‌ക്കെതിരെ ആന ഉടമകളും ദേവസ്വങ്ങളും പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് […]